CINEMA

‘മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’; വൈറലായി റിമ കല്ലിങ്കലിന്റെ വിഡിയോ

‘മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’; വൈറലായി റിമ കല്ലിങ്കലിന്റെ വിഡിയോ | Rima Kallingal shares video of Manju Warrier

‘മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’; വൈറലായി റിമ കല്ലിങ്കലിന്റെ വിഡിയോ

മനോരമ ലേഖിക

Published: July 21 , 2024 12:30 PM IST

1 minute Read

റിമ കല്ലിങ്കൽ പങ്കുവച്ച വിഡിയോയിൽ മഞ്ജു വാരിയർ, റിമ (ഇൻസ്റ്റഗ്രാം)

നടി മഞ്ജു വാരിയരുടേതായി റിമ കല്ലിങ്കൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആരാധകർക്കിടയില്‍ ചർച്ചയാകുന്നു. ‘മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’ എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ ആണ് റിമ പോസ്റ്റ് ചെയ്തത്. താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ നേർക്കാഴ്ചയാണ് ദൃശ്യങ്ങൾ. ‘രണ്ട് കാഴ്ചപ്പാടുകൾ, ഒരു സത്യം’ എന്ന അടിക്കുറിപ്പോടെയാണ് റിമയുടെ പോസ്റ്റ്. 
ഒരു ഹോട്ടലിലെ ഹാളിനു സമീപം ഫോണിൽ സംസാരിച്ചു നിൽക്കുന്ന മഞ്ജു വാരിയരെ ദൃശ്യങ്ങളിൽ കാണാനാകും. ആ സമയത്ത് രണ്ടുപേർ മൊബൈൽ ക്യാമറയും മൈക്കുമായി നടിയുടെ അടുത്തേക്കു ചെല്ലുന്നതും സിനിമയെക്കുറിച്ചും മറ്റും ചില ചോദ്യങ്ങൾ ചോദിക്കുന്നതും കേൾക്കാം. ‘തിരക്കുണ്ട്, എയർപോർട്ടിൽ എത്തേണ്ടതുണ്ട്’ എന്നു പറഞ്ഞ് ഒഴിവായിപ്പോകാൻ ശ്രമിക്കുന്ന മഞ്ജുവിനോട് ‘ജാഡയോണല്ലോ ചേച്ചി’ എന്ന് പ്രകോപനപരമായി അവർ ചോദിക്കുന്നു. ഇതാണ് വിഡിയോയുടെ ആദ്യഭാഗത്തുള്ളത്. പിന്നാലെ മഞ്ജുവിന്റെ ആംഗിളിൽ നിന്നുള്ള ദൃശ്യവും കാണാനാകും. മഞ്ജുവിനടുത്തേക്ക് ക്യാമറയും മൈക്കുമായി കടന്നു കയറുന്നതും, സ്വകാര്യതയെ മാനിക്കാതെ പെരുമാറുന്നതുമെല്ലാം ഈ ദൃശ്യങ്ങളിലുണ്ട്. 

റിമ കല്ലിങ്കൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. മഞ്ജു വാരിയരുടെ പുതിയ ചിത്രമായ ഫൂട്ടേജിന്റെ പ്രമോഷൻ ഭാഗമായി എടുത്ത വിഡിയോ ആണിത്. പ്രമുഖരുടെ സ്വകാര്യതയെ മാനിക്കാതെ, സമ്മതം ചോദിക്കാതെ ക്യാമറയും മൈക്കുമായി ചെന്ന് വിഡിയോ പകർത്തി അനാവശ്യ അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന പാപ്പരാസി പ്രവണതയോടുള്ള പ്രതികരണമായാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. ഫൂട്ടേജിൽ മ‍ഞ്ജുവിനൊപ്പം വേഷമിടുന്ന നടൻ വിശാഖ് നായരും നടി ഗായത്രി അശോകുമാണ് ഈ വിഡിയോയിൽ പാപ്പരാസികളായെത്തിയത്. 

English Summary:

Rima Kallingal shares video of Manju Warrier

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manjuwarrier 7e2opedoup7e7oep7bv789t0rk mo-entertainment-movie-rimakallingal


Source link

Related Articles

Back to top button