KERALAMLATEST NEWS

കാറുകൾ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു, മൂന്നുപേർക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിലുണ്ടായ കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി നെല്ലൂന്നി വളവിൽ വച്ചായിരുന്നു അപകടം.

നവാസിന്റെ കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി.

കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല. ഡ്രൈവർമാരിൽ ആരെങ്കിലും ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.


Source link

Related Articles

Back to top button