ധാംബുള്ള: വനിതാ ഏഷ്യ കപ്പ് ട്വന്റി-20 ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് എയിൽ യുഎഇയാണ് ഇന്ത്യയുടെ എതിരാളികൾ. ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം ആരംഭിക്കുക. ജയത്തോടെ സെമി ഫൈനൽ ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് എയിൽ കളിച്ച ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പാക്കിസ്ഥാനെതിരേ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. പാക്കിസ്ഥാൻ മുന്നോട്ടുവച്ച 109 റണ്‍സ് ലക്ഷ്യം 14.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. യുഎഇ ആദ്യമത്സരത്തിൽ നേപ്പാളിനോട് ആറു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ നേരിടും.
Source link