WORLD

തിരുക്കല്ലറ പള്ളിയിൽ 12-ാം നൂറ്റാണ്ടിലെ അൾത്താര


ടെ​ൽ അ​വീ​വ്: ജ​റൂ​സ​ലെ​മി​ലെ തി​രു​ക്ക​ല്ല​റ​ പള്ളി​യി​ൽ 12-ാം നൂ​റ്റാ​ണ്ടി​ൽ സ്ഥാ​പി​ച്ച അ​ൾ​ത്താ​ര ക​ണ്ടെ​ത്തി. 1149ൽ ​കു​രി​ശു​യു​ദ്ധ​ക്കാ​ർ സ്ഥാ​പി​ച്ച അ​ൾ​ത്താ​ര മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ൾ​ത്താ​ര​ക​ളി​ലൊ​ന്നാ​ണെ​ന്ന് ഗ​വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി​യ ഓ​സ്ട്രി​യ​ൻ അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ​സ് അ​റി​യി​ച്ചു. യൂ​റോ​പ്യ​ൻ കു​രി​ശു​യു​ദ്ധ​ക്കാ​ർ ജ​റൂ​സ​ലെം ന​ഗ​രം പി​ടി​ച്ചെ​ടു​ത്ത​തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ്, യേ​ശു​വി​ന്‍റെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്ത സ്ഥ​ല​ത്തു നി​ല​നി​ൽ​ക്കു​ന്ന തി​രു​ക്ക​ല്ല​റ​ പള്ളി​യി​ൽ പു​തി​യ അ​ൾ​ത്താ​ര പ​ണി​ത​ത്. 1808ൽ ​പ​ള്ളി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം വ​രെ അ​ൾ​ത്താ​ര നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വി​സ്മൃ​തി​യി​ലാ​യി. പ​ള്ളി​ക്കു​ള്ളി​ലെ ഇ​ട​നാ​ഴി​യി​ൽ ഭി​ത്തി​യോ​ടു ചേ​ർ​ന്നി​രു​ന്നി​രു​ന്ന ശി​ലാ​ഫ​ല​കം അ​ൾ​ത്താ​ര​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ള്ളി ന​വീ​ക​രി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഫ​ല​കം തി​രി​ച്ചു​വ​പ്പോ​ഴാ​ണ് പ​ഴ​യ അ​ൾ​ത്താ​ര​യു​ടെ ഭാ​ഗ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. പ​ഴ​യ​കാ​ല റോ​മി​ലെ ചി​ത്ര​പ്പ​ണി​ക​ളാ​ണ് ഫ​ല​ക​ത്തി​ലു​ള്ള​ത്. അ​ന്ന് റോ​മി​ൽ​നി​ന്നു വ​ന്ന ശി​ല്പി​ക​ളാ​ണ് ഈ ​ചി​ത്ര​പ്പ​ണി​ക​ൾ ചെ​യ്ത​തെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. ഇ​റ്റ​ലി​ക്കു പു​റ​മേ ല​ണ്ട​നി​ലെ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ മാ​ത്ര​മാ​ണ് ഇ​തേ ശൈ​ലി​യി​ലു​ള്ള അ​ൾ​ത്താ​ര ഉ​ള്ള​ത്.


Source link

Related Articles

Back to top button