കന്നി സെഞ്ചുറി, വിൻഡീസ് ലീഡ്

നോട്ടിങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിനെ 416നു പുറത്താക്കിയശേഷം ക്രീസിലെത്തിയ വിൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 457 റണ്‍സ് നേടി. 41 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിൻഡീസ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇംഗ്ലണ്ട് ചായയ്ക്കു പിരിയുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 116 റണ്‍സ് എടുത്തു. 39 ഓവർ പൂർത്തിയായപ്പോൾ 189/3 എന്ന ശക്തമായ സ്കോറിൽ ഇംഗ്ലണ്ട് എത്തി. ഇംഗ്ലണ്ടിനുവേണ്ടി ബെൻ ഡക്കറ്റ് 92 പന്തിൽ 76 റണ്‍സ് നേടി. ഒല്ലി പോപ്പും (67 പന്തിൽ 51) തിളങ്ങി. കാവെം ഹോഡ്ജിന്റെ കന്നി സെഞ്ചുറിയാണ് വെസ്റ്റ് ഇൻഡീസിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. ഹോഡ്ജ് 171 പന്തിൽ 120 റണ്‍സ് നേടി. വിക്കറ്റ് കീപ്പർ ജോഷ്വ ഡ സിൽവ 82 റണ്‍സുമായി പുറത്താകാതെ നിന്നു. അലിക്ക് അത്നാസെയും (82) അർധസെഞ്ചുറി നേടി. ഇംഗ്ലണ്ടിനുവേണ്ടി ക്രിസ് വോക്സ് നാലും ഗസ് അറ്റ്കിൻസണ്, ഷൊയ്ബ് ബഷീർ എന്നിവർ രണ്ട് വീതവും വിക്കറ്റ് സ്വന്തമാക്കി.
Source link