ട്രംപിനു വധഭീഷണി; ഒരാൾ അറസ്റ്റിൽ
മയാമി: മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരേ വധഭീഷണി മുഴക്കിയ മൈക്കിൾ എം. വൈസ്മാൻ എന്നയാളെ ഫ്ലോറിഡ പോലീസ് അറസ്റ്റ് ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസിനെതിരേയും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. സോഷ്യൽ മീഡിയയിലെ പരാമർശങ്ങളുടെ പേരിൽ കുറച്ചുനാളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ട്രംപിന്റെ സുരക്ഷാചുമതലയുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കാളികളായി. ഒരാഴ്ച മുന്പ് പെൻസിൽവേനിയയിൽവച്ച് ട്രംപ് വധശ്രമം നേരിട്ടിരുന്നു. അക്രമിയുടെ വെടിയുണ്ട ട്രംപിന്റെ വലത്തേ ചെവി തുളച്ചു.
Source link