മഡ്ഗാവ്: ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനായി മനോലോ മാർക്വേസ് ചുമതലയേറ്റേക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എഫ്സി ഗോവയുടെ മുഖ്യപരിശീലകനാണ് മാർക്വേസ്. 2023ലാണ് ഗോവയുടെ പരിശീലകസ്ഥാനത്ത് എത്തിയത്, 2025 വരെ കരാറുണ്ട്. ഇക്കാലയളവിനിടെ ഇന്ത്യയുടെ പരിശീലക ചുമതലയും മാർക്വെസ് കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. എഐഎഫ്എഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റിയാണ് മാർക്വെസിനെ ദേശീയ പരിശീലകനായി ചുമതലപ്പെടുത്തിയത്. 2022ൽ ഹൈദരാബാദ് എഫ്സിയെ ഐഎസ്എൽ ചാന്പ്യന്മാരാക്കിയ ചരിത്രം മാർക്വെസിനു സ്വന്തം. ഇഗോർ സ്റ്റിമാക്കിന്റെ സ്ഥാനം തെറിച്ചതിനു പിന്നാലെ എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ഇന്ത്യൻ മുഖ്യപരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.
Source link