കൊച്ചി വിമാനത്താവളത്തിൽ ഒന്പത് ആഭ്യന്തര സർവീസുകൾ റദ്ദാക്കി

നെടുമ്പാശേരി: മൈക്രോസോഫ്റ്റ് സുരക്ഷയൊരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതിനെത്തുടർന്ന് കഴിഞ്ഞദിവസം താളംതെറ്റിയ വിമാന സർവീസുകളുടെ തുടർച്ചയായി ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്പത് ആഭ്യന്തര സർവീസുകൾ റദ്ദാക്കി. ഇതിൽ ആറണ്ണം ഇൻഡിഗോ എയർലൈൻസിന്റെയും മൂന്നെണ്ണം എയർ ഇന്ത്യ എക്സ്പ്രസിന്റേതുമാണ്. മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് മുടങ്ങിയത്. പുലർച്ചെ 2. 50, 5.25, 9.45, 11.20 , ഉച്ചകഴിഞ്ഞ് 1 .00, 2.55, രാത്രി 11 .25 എന്നീ സമയങ്ങളിൽ കൊച്ചിയിൽനിന്നു പുറപ്പെടേണ്ട വിമാനങ്ങളാണിവ.

Source link