യുക്രെയ്നിൽ മുൻ എംപി വെടിയേറ്റു മരിച്ചു
കീവ്: യുക്രെയ്നിലെ മുൻ എംപി ഐറിന ഫാരിയോൺ (60) തെരുവിൽ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച ലുവീവ് നഗരത്തിലായിരുന്നു സംഭവം. വെടിവച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വൈദ്യുതി ഇല്ലാതിരുന്നതിനാൽ മേഖലയിലെ സിസിടിവി കാമറകൾ പ്രവർത്തിച്ചിരുന്നില്ല. തീവ്ര ദേശീയവാദിയും ഭാഷാശാസ്ത്ര വിഭാഗം പ്രഫസറുമായിരുന്ന ഐറിന മുന്പ് യുക്രെയ്ൻകാർ റഷ്യൻ ഭാഷ സംസാരിക്കരുതെന്നാവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ റഷ്യ ആണെന്ന് ഐറിനയുടെ ഫ്രീഡം പാർട്ടി ആരോപിച്ചു. കരാർ കൊലപാതകം ആയിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് യുക്രെയ്ൻ അഭ്യന്തര മന്ത്രാലയം പറഞ്ഞു.
Source link