മോ​​ർ​​ക്ക​​ൽ ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗ് കോ​​ച്ച് ?


മും​​ബൈ: ഇ​​ന്ത്യ​​ൻ പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ബൗ​​ളിം​​ഗ് കോ​​ച്ചാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​ൻ താ​​രം മോ​​ണ്‍ മോ​​ർ​​ക്ക​​ൽ എ​​ത്തി​​യേ​​ക്കു​​മെ​​ന്നു സൂ​​ച​​ന. ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗ് കോ​​ച്ചാ​​കാ​​ൻ മോ​​ർ​​ക്ക​​ലി​​നെ ക്ഷ​​ണി​​ച്ച​​താ​​യാ​​ണ് വി​​വ​​രം. പു​​തുതാ​​യി നി​​യ​​മി​​ത​​നാ​​യ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഗൗ​​തം ഗം​​ഭീ​​റി​​നൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ച്ച പ​​രി​​ച​​യം മോ​​ർ​​ക്ക​​ലി​​നു​​ണ്ട്. ഐ​​പി​​എ​​ല്ലി​​ൽ ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ലീ​​ഗി​​ൽ ഡ​​ർ​​ബ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​ലും ഗം​​ഭീ​​റും മോ​​ർ​​ക്ക​​ലും ഒ​​ന്നി​​ച്ച് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു. ഇ​​ന്ത്യ​​ൻ മു​​ൻ മീ​​ഡി​​യം പേ​​സ​​ർ വി​​ന​​യ് കു​​മാ​​റും ബി​​സി​​സി​​ഐ പ​​ട്ടി​​ക​​യി​​ൽ ഉ​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന. 2006-2018 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ടീ​​മം​​ഗ​​മാ​​യി​​രു​​ന്നു മോ​​ർ​​ക്ക​​ൽ. 86 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 309 വി​​ക്ക​​റ്റും 117 ഏ​​ക​​ദി​​ന​​ത്തി​​ൽ​​നി​​ന്ന് 188 വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി. പാ​​ക്കി​​സ്ഥാ​​ൻ ബൗ​​ളിം​​ഗ് കോ​​ച്ചാ​​യു​​ള്ള മു​​ൻ​​പ​​രി​​ച​​യ​​വും മോ​​ർ​​ക്ക​​ലി​​നു​​ണ്ട്. അ​​തേ​​സ​​മ​​യം, ഗൗ​​തം ഗം​​ഭീ​​റി​​നെ സ​​ഹാ​​യി​​ക്കാ​​ൻ അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ചു​​മാ​​രാ​​യി ഇ​​ന്ത്യ​​ൻ മു​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ അ​​ഭി​​ഷേ​​ക് നാ​​യ​​രും നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ മു​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ റ​​യാ​​ൻ ടെ​​ൻ​​ദോ​​സ്ഷെ​​യും നി​​യ​​മി​​ത​​രാ​​യി. ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി മൂ​​ന്ന് ഏ​​ക​​ദി​​നം ക​​ളി​​ച്ചി​​ട്ടു​​ണ്ട് അ​​ഭി​​ഷേ​​ക് നാ​​യ​​ർ. ടെ​​ൻ​​ഡോ​​സ്ഷെ 2006-2021 കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് നെ​​ത​​ർ​​ല​​ൻ​​ഡ്സ് ടീ​​മി​​ൽ ക​​ളി​​ച്ച​​ത്. 33 ഏ​​ക​​ദി​​ന​​വും 24 ട്വ​​ന്‍റി-20​​യും നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നു​​വേ​​ണ്ടി ക​​ളി​​ച്ചു. ഏ​​ക​​ദി​​ന​​ത്തി​​ൽ 1541 റ​​ണ്‍​സും 55 വി​​ക്ക​​റ്റും ട്വ​​ന്‍റി-20​​യി​​ൽ 533 റ​​ണ്‍​സും 55 വി​​ക്ക​​റ്റും ഉ​​ണ്ട്.


Source link

Exit mobile version