WORLD
ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാൻ നിർദേശം
ധാക്ക: സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ 123 പേർ കൊല്ലപ്പെട്ട ബംഗ്ലാദേശിൽ സർക്കാർ വെള്ളിയാഴ്ച നിശാനിയമം പ്രഖ്യാപിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കൂർ നിശാനിയമത്തിൽ ഇളവുനൽകി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാൻ പോലീസിനു നിർദേശമുണ്ട്.തലസ്ഥാനമായ ധാക്കയിലെ പ്രധാനതെരുവുകളിലെല്ലാം പട്ടാളം നിലയുറപ്പിച്ചു. റോഡുകളടച്ചു. പുറത്തിറങ്ങിയവരെ തിരിച്ചറിയൽരേഖകൾ പരിശോധിച്ചാണ് കടത്തിവിട്ടത്. പ്രക്ഷോഭം നേരിടാൻ വ്യാഴാഴ്ചതന്നെ പ്രധാനനഗരങ്ങളിലെല്ലാം സർക്കാർ സൈന്യത്തെ വിന്യസിച്ചിരുന്നു.
Source link