KERALAMLATEST NEWS

കുടിച്ച മദ്യത്തിൽ അഴുകിയ പ്രാണി, മലപ്പുറം സ്വദേശിക്ക് മൂന്ന് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം: വിദേശമദ്യ ബോട്ടിലിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് പോണ്ടിച്ചേരി ആസ്ഥാനമായ വിൻ ബ്രോസ് ആൻഡ് കമ്പനിക്കും കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.

എടപ്പാൾ കണ്ടനകത്തെ ബീവറേജസ് കോർപ്പറേഷന്റെ കടയിൽ നിന്നും 1,100 രൂപ നൽകിയാണ് പരാതിക്കാരൻ വിദേശ മദ്യം വാങ്ങിയത്. കുറച്ചു കഴിച്ച ശേഷമാണ് പുൽച്ചാടിയെ കണ്ടത്. 950 രൂപ വിലയുള്ള മദ്യത്തിന് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയിൽ പറയുന്നു. 2017ന് തയ്യാറാക്കിയ കുപ്പിക്കകത്ത് ഒരു പ്രാണി ഇത്രയും കാലം അഴുകാതെ കിടക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും വ്യാജ പരാതിയാണെന്നും എതിർ കക്ഷികൾ ആരോപിച്ചു.

തുടർന്ന് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ കമ്പനിയുടെ ഉത്പന്നം കരാർ പ്രകാരം 360ദിവസമാണ് ബീവറേജസ് കോർപ്പറേഷന് സൂക്ഷിക്കാനാവുക എന്നിരിക്കെ കൂടുതൽ വർഷം കൈവശം വെച്ചത് അംഗീകരിക്കാനാവില്ലെന്ന് കണ്ടെത്തി. അധികമായി വാങ്ങിയ 160 രൂപ ബീവറേജസ് കോർപറേഷനും രണ്ടുലക്ഷം കമ്പനിക്കും 50,000 രൂപ ബീവറേജസ് കോർപറേഷനും കോടതി ചെലവിനായി 25,000 രൂപയും പരാതിക്കാരന് നൽകാൻ കമ്മീഷൻ ഉത്തരവായി.


Source link

Related Articles

Back to top button