കോട്ടയത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോട്ടയം: രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻ മരിയ(51) ആണ് മരിച്ചത്. പുതുവേലി മോണിംഗ് സ്റ്റാർ മഠത്തിലെ മുറിയിൽ ഇന്ന് പുലർച്ചയോടെയാണ് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് കന്യാസ്ത്രീകളാണ് മരിച്ചനിലയിൽ മരിയയെ കണ്ടത്.

ഇവർക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. സംഭവത്തിൽ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Source link

Exit mobile version