Site icon onlinekeralanews.com

വി. കുഞ്ഞിക്കൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചു


പയ്യന്നൂർ : പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സി.പി.എം നേതാവ് വി.കുഞ്ഞിക്കൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചു. കോത്തായി മുക്കിൽ ഓഫിസിന്റെ നിർമ്മാണം നിറുത്തിവെക്കണമെന്ന് സ്ഥലം ഉടമ ആവശ്യപ്പെടുകയായിരുന്നു. സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഓഫീസ് പൊളിച്ചതെന്ന് കുഞ്ഞികൃഷ്ണൻ അനുകൂലികൾ ആരോപിച്ചു.പയ്യന്നൂരിൽ ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. താൻ തുറന്നു സംസാരിക്കാൻ തീരുമാനിച്ചതു മുതൽ വലിയ കള്ളപ്രചാരണമാണ് നടക്കുന്നത്.. താൻ കോൺഗ്രസിലേക്കും ബി.ജെ.പിയിലേക്കും പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണം നടന്നു. പക്ഷെ ജനം അതൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.


Source link

Exit mobile version