ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 2,98,848 കുട്ടികൾ
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 2,98,848 കുട്ടികൾ. മുൻവർഷത്തേക്കാൾ 781 പേർ കൂടുതൽ. 2024-25 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തിഹദിനത്തിലെ കണക്കുകൾ പ്രകാരമാണിത്.
പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്ഡഡ്) രണ്ട് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 34,554 കുട്ടികൾ പുതുതായി ചേർന്നിട്ടുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് എട്ടാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലുമാണ്.
15,596 കുട്ടികൾ എട്ടാം ക്ലാസ്സിൽ പുതുതായി പ്രവേശനം നേടി. 11,510 കുട്ടികൾ അഞ്ചാം ക്ലാസിലും. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. എയ്ഡഡ് വിദ്യാലയങ്ങളിൽ മൂന്ന്, പത്ത് ക്ലാസ്സുകളിലൊഴികെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്.
അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ രണ്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലും പുതുതായി ചേർന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു.സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലായി 36,43,607 കുട്ടികളാണുള്ളത്. ഇതിൽ 11,60,579 കുട്ടികൾ സർക്കാർ മേഖലയിലും 21,27,061 കുട്ടികൾ എയ്ഡഡ് മേഖലയിലും 3,57,967 കുട്ടികൾ അംഗീകൃത അൺ എയ്ഡഡ് മേഖലയിലുമാണ്.
പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിൽ
പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (Centre for Continuing Education Kerala) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൻസ് പോളിടെക്നിക് കോളേജിൽ കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ അവസരം. ആറുമാസ/ ഒരു വർഷ കാലാവധിയുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു.
എസ്.എസ്.എൽ.സിയോ പ്ലസ് ടുവോ ബിരുദമോ അടിസ്ഥാനയോഗ്യതയുള്ള ആർക്കും മാർക്കോ പ്രായപരിധിയോ പരിഗണിക്കാതെ അപേക്ഷിക്കാം. ശനി/ഞായർ ബാച്ചുകളും മോണിംഗ്/ഈവനിംഗ് ബാച്ചുകളും പാർട്-ടൈം/റഗുലർ ബാച്ചുകളും ഓൺലൈനും ഓഫ്ലൈനും ചേർത്തുള്ള ഹൈബ്രിഡ് ബാച്ചുകളുമുണ്ട്. ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ഫിറ്റ്നസ് ട്രെയിനർ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ കോഴ്സുകളാണുള്ളത്. വിവരങ്ങൾക്കും അപേക്ഷാ ഫോമിനും വെബ്സൈറ്റ്- www.ccekcampus.org ഹെൽപ്പ് ലൈൻ 6235525524
ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗ്
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ജൂലായ് 15 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു അഥവാ തത്തുല്യം. കരകൗശലവിദ്യ, പെയിന്റിംഗ്, ഡ്രോയിംഗ്, വസ്ത്രാലങ്കാരം എന്നിവയിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാം രണ്ടു സെമസ്റ്ററുകളായിട്ടാണ് നടത്തുന്നത്. തിയറി പ്രാക്ടിക്കൽ ക്ലാസുകൾ തിരുവനന്തപുരത്ത് എസ്.ആർ.സി ആസ്ഥാനത്ത് നടത്തും. ലാവണ്ടർ ആർട്ട് ആൻഡ് ക്രാഫ്റ്റ് അക്കാഡമി, തിരുവനന്തപുരം (8891105888) ആണ് ഈ പ്രോഗ്രാമിന്റെ അക്കാഡമിക് പങ്കാളി. ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കേണ്ട വിലാസം: https://app.srccc.in/register. വിവരങ്ങൾക്ക്. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സസ് സെന്റർ(എസ്.ആർ.സി), നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം 33. ഫോൺ : 8891105888. www.srccc.in ലും ലഭ്യമാണ്.
Source link