ന്യൂഡൽഹി: ബംഗ്ലാദേശിൽ സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥിപ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങി ഇന്ത്യൻ വിദ്യാർഥികൾ. വെള്ളിയാഴ്ച മാത്രം വടക്കുകിഴക്കൻ അതിർത്തികളിലൂടെ 300-ലധികം പേർ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. എം.ബി.ബി.എസ് വിദ്യാർഥികളാണ് മടങ്ങിയെത്തിയവരിലേറെയും. ഉത്തർപ്രദേശ്, ഹരിയാണ, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. ത്രിപുരയിലേയും മേഘാലയിലേയും തുറമുഖങ്ങളാണ് മടങ്ങിയെത്തുന്നതിനായി വിദ്യാർഥികൾ ആശ്രയിച്ചത്.
Source link