KERALAMLATEST NEWS
കർണാടകത്തിലെ രക്ഷാദൗത്യം: കേരളത്തെ കുറ്റപ്പെടുത്താനാവില്ല: സുരേഷ് ഗോപി
തിരുവനന്തപുരം: കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാദൗത്യത്തിൽ കേരള സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരണം അത് നമ്മുടെ പരിധിയല്ല, അവർ അതിനുവേണ്ടി ശ്രമിക്കുന്ന ആർജവമാണ് പ്രധാനം. ആ ആർജവം കാട്ടിയിട്ടുണ്ടെങ്കിൽ ഇത് നടക്കേണ്ടതാണ്. എന്നിട്ടും എന്തുകൊണ്ട് നടന്നില്ലെന്നുള്ളതിന് വിലയിരുത്തലുണ്ടാകണം. ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Source link