കോമഡിയുമായി ബേസിൽ; ജീത്തു ജോസഫിന്റെ ‘നുണക്കുഴി’ ടീസർ


ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ടീസർ എത്തി. ചിത്രം ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ.ആർ. കൃഷ്ണകുമാർ ആണ്.

ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ആശിർവാദ് റിലീസ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ വിഷ്ണു ശ്യാം, സംഗീതം ജയ് ഉണ്ണിത്താൻ– വിഷ്ണു ശ്യാം,എഡിറ്റർ വിനായക് വി എസ്, വരികൾ വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, മേക്കപ്പ് അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്.
പ്രൊഡക്‌ഷൻ കണ്ട്രോളർ പ്രണവ് മോഹൻ, ചീഫ് അസോ. ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് ലിജു പ്രഭാഷകർ, വി എഫ് എക്സ് – ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ ആശിർവാദ്,പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് – ബെന്നറ്റ് എം വർഗീസ്, ഡിസൈൻ യെല്ലോടൂത്ത്.


Source link
Exit mobile version