സെർച്ച് കമ്മിറ്റി: ഗവർണർ അപ്പീൽ നൽകും

തിരുവനന്തപുരം: വിവിധ സർവകലാശാലകളിൽ വൈസ്ചാൻസലർ നിയമനത്തിന് ചാൻസലർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവിനെതിരേ ഗവർണർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും വാഴ്സിറ്റി പ്രതിനിധിയെ നൽകാത്തതിനാലാണ് യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഗവർണർ സെർച്ച് കമ്മിറ്റിയുണ്ടാക്കിയത്. കേരള,സാങ്കേതികം,ഫിഷറീസ്,എം.ജി,കാർഷികം,മലയാളം വാഴ്സിറ്റികളിലെ വി.സി നിയമനത്തിനാണ് ഗവർണർ കഴിഞ്ഞമാസം വിജ്ഞാപനമിറക്കിയത്.


Source link

Exit mobile version