KERALAMLATEST NEWS

പഠനഭാരം കുട്ടികളുടെ മാനസികാരോഗ്യം തളർത്തുന്നതായി കാർത്തികേയൻ കമ്മിറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറിയിലെ പഠനഭാരം കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്നതായും ലഹരി വസ്തുക്കളുടെ സ്വാധീനത്തിൽപ്പെടാൻ ഇടയാക്കുന്നതായും പ്രൊഫ.വി.കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്. പഠനഭാരം കാരണം സാമൂഹ്യ ഇടപെടലിനും കായികപരിശീലനത്തിനും അവസരം ലഭിക്കാത്തതാണ് കാരണമെന്നും കമ്മിറ്റി വിലയിരുത്തുന്നു.

കുട്ടികൾ രാവിലെ ഒൻപത് മുതൽ വൈകിട്ട് 4.45 വരെ തുടർച്ചയായി ക്ളാസ് മുറികളിലിരിക്കുകയാണ്. ഉച്ചഭക്ഷണത്തിന് അരമണിക്കൂർ മാത്രമാണ് ഇടവേള. ലൈബ്രറി ഉപയോഗിക്കാനോ സ്കൂൾ പാർലമെന്റ് – ക്ലബ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ,​ സാമൂഹ്യ ഇടപെടലുകളും കായികപരിശീലനവും നടത്താനോ കഴിയുന്നില്ല . കുട്ടികൾക്ക് ജനാധിപത്യബോധത്തോടെ വളരാനുള്ള അവസരമാണ് നഷ്ടമാക്കുന്നത്. വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് കമ്മിറ്റി നിർദ്ദേശിക്കുന്നു.

വിദ്യാർത്ഥികൾ ആദ്യ ഓപ്ഷനായി നൽകുന്ന സബ്ജക്ട് കോമ്പിനേഷനുകൾ സ്വന്തം അഭിരുചി നോക്കിയാണോ എന്നതിൽ വ്യക്തതയില്ലെന്നും കമ്മിറ്റി കണ്ടെത്തി. രക്ഷിതാക്കളും കൂട്ടുകാരും പറയുന്നതിനുസരിച്ചാണ് പലരും കോമ്പിനേഷനുകൾ തിരഞ്ഞെടുക്കുന്നത്.

കൂടുതൽപേർ ഓപ്ട് ചെയ്യുന്ന കോമ്പിനേഷനുകളിൽ

ചില മേഖലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ അവിടെ മെരിറ്റ് കുറഞ്ഞവർക്കും അഡ്‌മിഷൻ ലഭിക്കുന്നുണ്ട്. ഇങ്ങനെ പ്രവേശനം നേടുന്നവരിൽ ചിലരെങ്കിലും പഠനം അവസാനിപ്പിക്കുന്നു. അഭിരുചിക്കിണങ്ങിയ കോഴ്സ് തിരഞ്ഞെടുക്കാനുള്ള അടിസ്ഥാനപരമായ ധാരണ ഹൈസ്കൂൾ തലത്തിലേ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകണം. ഹയർ സെക്കൻഡറിയിൽ ഇപ്പോൾ അംഗീകരിച്ചിട്ടുള്ള കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂട് ടെസ്റ്റ് ഔദ്യോഗികമായി വിദഗ്ധസമിതി അംഗീകരിച്ചതാണോ എന്ന് വിലയിരുത്തിയശേഷം ഹൈസ്കൂൾ തലത്തിൽ നടപ്പാക്കാമോ എന്ന് പരിശോധിക്കണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നു.


Source link

Related Articles

Back to top button