KERALAMLATEST NEWS

ആനവളർത്തൽ പണമുണ്ടാക്കാനുള്ള സംരംഭമായി കാണരുത്: ഹൈക്കോടതി  

കൊച്ചി: പണമുണ്ടാക്കാനുള്ള സംരംഭമായി മാത്രം ആനവളർത്തലിനെ കാണരുതെന്ന് ഹൈക്കോടതി. ഉത്സവകാലത്ത് ആനകളെ എഴുന്നള്ളിക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ടാവണം. എഴുന്നള്ളിക്കാനുള്ള സ്ഥലത്തിന്റെ വലിപ്പവും സൗകര്യവുമനുസരിച്ചാവണം ആനകളുടെ എണ്ണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ആനകളുടെ വിശദാംശങ്ങൾ, എഴുന്നള്ളിക്കാനുള്ള അനുമതി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഓൺലൈൻ സംവിധാനമൊരുക്കണം. എഴുന്നള്ളിപ്പിന് അനുമതിതേടി തലേന്ന് സമീപിക്കുന്ന രീതി ഇല്ലാതാവണം. ആനയുടെ ശരീരത്തിലെ വ്രണങ്ങളുടെ പേരിൽ മംഗലാംകുന്ന് ഉമാ മഹേശ്വരൻ എന്ന ആനയുടെ ഉടമയെ കോടതി വിമർശിച്ചു. സാധാരണ വ്രണങ്ങളാണെന്ന വിശദീകരണത്തിന് എന്താണ് സാധാരണ മുറിവെന്ന് കോടതി ആരാഞ്ഞു. ആനയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുത്ത വെറ്ററിനറി ഡോക്ടർ ആരാണെന്നും കോടതി ചോദിച്ചു.


Source link

Related Articles

Back to top button