WORLD

ചാ​ര​വൃ​ത്തി: യു​എ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് റഷ്യയിൽ ത​ട​വു​ശി​ക്ഷ


മോ​​​​സ്കോ: യു​​​​എ​​​​സ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ന് ചാ​​​​ര​​​​വൃ​​​​ത്തി​​​​ക്കേ​​​​സി​​​​ൽ 16 വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച് റ​​​​ഷ്യ​​​​ൻ കോ​​​​ട​​​​തി. അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ത്ര​​​മാ​​​യ വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​​​​​ണ​​​​ലി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ ഇ​​​​വാ​​​​ൻ ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ചി​​​​നെ(32)യാ​​​​ണ് മോ​​​സ്കോ​​​യ്ക്ക​​​ടു​​​ത്ത യെ​​​​കാ​​​​റ്റെ​​​​രി​​​​ൻ​​​​ബ​​​​ർ​​​​ഗി​​​​ലെ കോ​​​​ട​​​​തി ശി​​​​ക്ഷി​​​​ച്ച​​​​ത്. യു​​​​ക്രെ​​​​യ്നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധ​​​​ത്തി​​​​ൽ റ​​​​ഷ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ടാ​​​​ങ്കു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ യു​​​​എ​​​​സ് സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ശേ​​​​ഖ​​​​രി​​​​ച്ചെ​​​​ന്ന​​​​താ​​​​ണ് ഇ​​​​വാ​​​​ൻ ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ചി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​രോ​​​​പ​​​​ണം. 2023 മാ​​​​ർ​​​​ച്ച് 29നാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ റ​​​​ഷ്യ​​​​ൻ സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി അറസ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​ന്നു​​​​മു​​​​ത​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ മോ​​​​സ്കോ​​​​യി​​​​ലെ ‌ലെ​​​​ഫൊ​​​​ർ​​​​ട്ടോ​​​​വൊ ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കു​​​​റ്റ​​​​ങ്ങ​​​​ളെ​​​​ല്ലാം ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ച് നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. വി​​​​ദേ​​​​ശ​​​​മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ത​​​​ന്‍റെ പ​​​​ത്ര​​​​മാ​​​​യ വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​ണ​​​​ലി​​​​നു​​​​വേ​​​​ണ്ടി വാ​​​​ർ​​​​ത്ത​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ക മാ​​​​ത്ര​​​​മേ താ​​​​ൻ ചെ​​​​യ്തി​​​​ട്ടു​​​​ള്ളൂ​​​​വെ​​​​ന്നു അ​​​​ദ്ദേ​​​​ഹം കോ​​​​ട​​​​തി മു​​​​ന്പാ​​​​കെ പ​​​​ല​​​​കു​​​​റി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. ചാ​​​​ര​​​​വൃ​​​​ത്തി ആ​​​​രോ​​​​പ​​​​ണം അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ർ​​​​ക്കാ​​​​രും വാ​​​ൾ​​​സ്ട്രീ​​​റ്റ് ജേ​​​​​​ണ​​​ലും നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. യാ​​​​തൊ​​​​രു തെ​​​​ളി​​​​വു​​​​മി​​​​ല്ലാ​​​​തെ ര​​​​ഹ​​​​സ്യ​​​​മാ​​​​യി ന​​​​ട​​​​ന്ന വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കൊ​​​​ടു​​​​വി​​​​ലാ​​​​ണ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ ശി​​​​ക്ഷി​​​​ച്ച​​​​തെ​​​​ന്നും റ​​​​ഷ്യ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു. വ്യാ​​​​ജ കു​​​​റ്റം ചു​​​​മ​​​​ത്തി 478 ദി​​​​വ​​​​സം ജ​​​​യി​​​​ലി​​​​ല​​​​ട​​​​ച്ച​​​​ശേ​​​​ഷം നീ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച് ര​​​​ഹ​​​​സ്യ​​​​മാ​​​​യി വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തി ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ചി​​​​നെ ത​​​​ട​​​​വു​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​യെ വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​​​​​ണ​​​​ൽ സി​​​​ഇ​​​​ഒ അ​​​​ൽ​​​​മാ​​​​ർ ലാ​​​​തോ​​​​റും എ​​​​ഡി​​​​റ്റ​​​​ർ ഇ​​​​ൻ ചീ​​​​ഫ് എ​​​​മ്മാ ട​​​​ക്ക​​​​റും അ​​​​പ​​​​ല​​​​പി​​​​ച്ചു. പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കു​​​​റ്റ​​​​മ​​​​ല്ലെ​​​​ന്നും ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ച് മോ​​​​ചി​​​​ത​​​​നാ​​​​കും​​​​വ​​​​രെ പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്നും ഇ​​​​രു​​​​വ​​​​രും വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​തേ​​​​സ​​​​മ​​​​യം, ത​​​​ട​​​​വു​​​​കാ​​​​രെ പ​​​​ര​​​​സ്പ​​​​രം കൈ​​​​മാ​​​​റു​​​​ന്ന പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​രം ഇ​​​​വാ​​​​ൻ ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ചി​​​​നെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക ശ്ര​​​​മം തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്.


Source link

Related Articles

Back to top button