KERALAMLATEST NEWS

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മഷി വോട്ടറുടെ നടുവിരലിൽ പുരട്ടും

തിരുവനന്തപുരം: 30ന് നടക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടത് കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.

ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോകാത്തതിനാലാണിത്. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.


Source link

Related Articles

Back to top button