WORLD

ഇസ്രേലി അധിനിവേശങ്ങൾ നിയമവിരുദ്ധം: ലോകകോടതി


ദ ​ഹേ​ഗ്: പ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​സ്രേ​ലി അ​ധി​നി​വേ​ശം അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി (ലോ​ക​കോ​ട​തി) അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ധി​നി​വേ​ശ വെ​സ്റ്റ്ബാ​ങ്ക്, കി​ഴ​ക്ക​ൻ ജ​റൂ​സ​ലേം, ഗാ​സ എ​ന്നി​വ​ട​ങ്ങ​ളി​ലെ നി​യ​മ​വി​രു​ദ്ധ അ​ധി​നി​വേ​ശ​വും കു​ടി​യേ​റ്റ ന​ട​പ​ടി​ക​ളും എ​ത്ര​യും വേ​ഗം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. യു​എ​ന്‌ പൊ​തു​സ​ഭ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് ലോ​ക​കോ​ട​തി വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്. പ​ല​സ്തീ​നി​ക​ളോ​ടു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ സ​മീ​പ​നം, ഇ​സ്രേ​ലി അ​ധി​നി​വേ​ശ​ങ്ങ​ളു​ടെ നി​യ​മ​സാ​ധു​ത എ​ന്നീ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് പൊ​തു​സ​ഭ ലോ​ക​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​പ​ദേ​ശ രീ​തി​യി​ലു​ള്ള കോ​ട​തി അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് നി​യ​മ​സാ​ധു​ത​യി​ല്ലെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ​പ​ര​മാ​യി പ്ര​ധാ​ന്യ​മു​ണ്ട്. 57 വ​ർ​ഷ​ത്തെ ഇ​സ്രേ​ലി അ​ധി​നി​വേ​ശ​ത്തി​ൽ ലോ​ക​കോ​ട​തി ആ​ദ്യ​മാ​യാ​ണ് നി​ല​പാ​ട് വ്യ​ക്ക​മാ​ക്കു​ന്ന​ത്.


Source link

Related Articles

Back to top button