തിരുവനന്തപുരം: ചരക്കുസേവന നികുതി ഏഴു വർഷംമുമ്പു നിലവിൽവന്നതോടെ ഇല്ലാതായ സർവീസ് ടാക്സ് (സേവന നികുതി) കേസുകൾ തീർപ്പാക്കാൻ ആംനസ്റ്റി പദ്ധതി പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാർ. സർവീസ് ടാക്സുമായി ബന്ധപ്പെട്ടു കേസുകൾ നിലവിലുള്ള വ്യാപാരികൾക്ക് ആശ്വാസം നൽകുന്ന ആംനസ്റ്റി പദ്ധതി കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രഖ്യാപിക്കാതെ, സംസ്ഥാനത്തെ ആയിരക്കണക്കിനു വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണു കേന്ദ്രം സ്വീകരിക്കുന്നതെന്നാണു പറയുന്നത്. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് സർവീസ് ടാക്സ് കേസുകൾ തീർപ്പാക്കാനും കുടിശികയുടെ നിശ്ചിത ശതമാനം പിരിച്ചെടുക്കാനും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണു പരാതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ളവ സർവീസ് ടാക്സിന്റെ പരിധിയിൽ വരുന്നവയാണ്. ട്രൈബ്യൂണലിൽ തന്നെ സർവീസ് ടാക്സുമായി ബന്ധപ്പെട്ട നൂറുകണക്കിനു കേസുകളാണുള്ളത്. ആംനസ്റ്റി പദ്ധതിക്കായി സംസ്ഥാനത്തു നിന്നുള്ള എംപിമാർ സമ്മർദം ചെലുത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കേന്ദ്ര ബജറ്റ് വരാനിരിക്കേ സംസ്ഥാന സർക്കാരും എംപിമാരും സർവീസ് ടാക്സുമായി ബന്ധപ്പെട്ട ആംനസ്റ്റി പദ്ധതിക്കായി സമ്മർദം ചെലുത്തുമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ. 2017 ജൂലൈയിലാണു ചരക്കുസേവന നികുതി നിലവിൽവന്നത്. ഇതോടെ സർവീസ് ടാക്സ് ഇല്ലാതായി. ഇതിനു ശേഷം സർവീസ് ടാക്സ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലുള്ള കേസുകൾ തീർപ്പാക്കാൻ ഒരു തവണ മാത്രമാണ് ആംനസ്റ്റി പദ്ധതി കൊണ്ടുവന്നതെന്നാണു പറയപ്പെടുന്നത്. എന്നാൽ, മറ്റു നികുതികളിൽ പലതും സംസ്ഥാന സർക്കാരിന്റെ അധീനതയിലാണ്. ഇതിൽ പലതവണ ആംനസ്റ്റി പദ്ധതി കൊണ്ടുവന്നിരുന്നു.

Source link