KERALAMLATEST NEWS

വിക്ടർ ജോർജ് പുരസ്‌കാരം  ശ്രീകുമാർ ആലപ്രയ്‌ക്ക്

കോട്ടയം : മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിന്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് രണ്ടാം സ്ഥാനത്തിന് കേരള കൗമുദി കോട്ടയം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര അർഹനായി.

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കാനെത്തിയ കുരുന്നിന്റെയും, അച്ഛന്റെയും അപൂർവ നിമിഷങ്ങൾ പകർത്തിയ മികവിനാണ് അവാർഡ്.

മണിമല ആലപ്ര ശ്രീരംഗം വീട്ടിൽ പരേതനായ കെ.കെ.ദാമോദരൻ നായരുടേയും, ടി.കെ.ദേവകിയമ്മയുടേയും മകനാണ്. ഭാര്യ : രശ്‌മി ശ്രീകുമാർ. മക്കൾ : എസ്.ദേവനന്ദൻ, എസ്.ദേവദത്തൻ.

മാതൃഭൂമി കൊല്ലം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ സി.ആർ.ഗിരീഷ് കുമാറിനാണ് ഒന്നാംസ്ഥാനം. ദേശാഭിമാനി ഡൽഹി ബ്യൂറോയിലെ ചീഫ് ഫോട്ടോ ജേർണലിസ്റ്റ് പി.വി.സുജിതും ശ്രീകുമാറിനൊപ്പം രണ്ടാംസ്ഥാനം പങ്കിട്ടു. 10,001 രൂപയും, ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ജൂലായ് ആറിന് കോട്ടയം പ്രസ് ക്ലബിൽ വിക്ടർ ജോർജ് അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സമ്മാനിക്കും.

പ്ര​വാ​സി​ ​ലീ​ഗ​ൽ​ ​സെ​ൽ​ ​പു​ര​സ്കാ​രം
ഡോ.​ ​എ.​എ.​ ​ഹ​ക്കീ​മി​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​വാ​സി​ ​ലീ​ഗ​ൽ​ ​സെ​ല്ലി​ന്റെ​ ​വി​വ​രാ​വ​കാ​ശ​ ​പു​ര​സ്കാ​രം​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​ ​ഡോ.​ ​എ.​ ​അ​ബ്ദു​ൾ​ ​ഹ​ക്കീ​മി​ന്.​ ​റി​ട്ട.​ ​ജ​സ്റ്റി​സ് ​സി.​എ​സ്.​ ​രാ​ജ​ൻ​ ​അ​ദ്ധ്യ​ക്ഷ​നും​ ​ആ​ർ.​ടി.​ഐ​ ​ആ​ക്ടി​വി​സ്റ്റും​ ​ഉ​പ​ഭോ​ക്തൃ​ ​ക​മ്മി​ഷ​ൻ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​ഡി.​ബി.​ ​ബി​നു,​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​ർ​ ​ഡ​യ​റ​ക്ട​ർ​ ​ഫാ.​ ​അ​നി​ൽ​ ​ഫി​ലി​പ്പ് ​എ​ന്നി​വ​ർ​ ​അം​ഗ​ങ്ങ​ളാ​യ​ ​ജൂ​റി​യാ​ണ് ​പു​ര​സ്കാ​രം​ ​നി​ർ​ണ​യി​ച്ച​ത്.​ ​ആ​ഗ​സ്റ്റി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഹ​ക്കീ​മി​ന് ​പു​ര​സ്കാ​രം​ ​ന​ൽ​കു​മെ​ന്ന് ​പ്ര​വാ​സി​ ​ലീ​ഗ​ൽ​ ​സെ​ൽ​ ​ഗ്ലോ​ബ​ൽ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ജോ​സ് ​എ​ബ്ര​ഹാം​ ​അ​റി​യി​ച്ചു.


Source link

Related Articles

Back to top button