ഡോ.അഞ്ചൽ കൃഷ്ണകുമാറിന് ഇന്ത്യൻ പ്രവാസി മാഗസിൻ അവാർഡ്
തിരുവനന്തപുരം:ഇന്ത്യൻ പ്രവാസി ന്യൂസ് മാഗസിന്റെ പ്രതിഭാ പുരസ്‌കാരത്തിന് നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ അർഹനായി. പ്രവാസികൾക്കായി നടത്തിവരുന്ന മികച്ച മാദ്ധ്യമപ്രവർത്തനം പരിഗണിച്ചാണ് പുരസ്‌ക്കാരം.മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്.
ആകാശവാണി അനൗൺസർ, ടെലിവിഷൻ അവതാരകൻ, കേരള വനിതാ കമ്മീഷൻ,വനം വകുപ്പ് എന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ , പി.ആർ.ഡി പരസ്യവിഭാഗം ഇൻഫർമേഷൻ ഓഫീസർ, പ്രോഗ്രാം പ്രൊഡ്യൂസർ, വിവിധ പരിപാടികളുടെ മീഡിയ കോഓർഡിനേറ്റർ തുടങ്ങിയ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവ്വകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ഡോക്ട്രേറ്റ് നേടി.സമന്വയ, അരണ്യം എന്നിവയുടെ എഡിറ്ററായിരുന്നു. മികച്ച മാഗസിൻ എഡിറ്റർക്കായുള്ള എസ്.പി.ബി. കലാനിധി പുരസ്‌കാരം, വിവേകാനന്ദ പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
കൊല്ലം അഞ്ചൽ കൃഷ്ണവിലാസത്തിൽ ആർ.ഹരിഹരൻ പിളളയുടേയും പി.എസ്. ശാന്തമ്മയുടേയും മകനാണ്. ഭാര്യ ആശ. മക്കൾ സാരംഗി,ശരത്.
Source link