KERALAMLATEST NEWS

അവനീബാല പുരസ്‌കാരം സുധ മേനോന്

കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ. എസ്. അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ എഴുത്തുകാരികൾക്കായുള്ള 13-ാമത് അവനീബാല പുരസ്‌കാരം സുധ മേനോന്. ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ” എന്ന കൃതിക്കാണ് പുരസ്‌കാരം. 10,000 രൂപയും ശില്പവും പുരസ്‌കാര രേഖയുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. വത്സലൻ വാതുശ്ശേരി, ഡോ. ഷീജ വക്കം, ഡോ. ഡി.ആർ. വിദ്യ എന്നിവരടങ്ങിയ സമിതിയാണ് കൃതി തിരഞ്ഞെടുത്തത്. ആഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം നൽകും.


Source link

Related Articles

Back to top button