KERALAMLATEST NEWS
ഡോ. എം.ശാർങ്ഗധരന് ശ്രീനാരായണ സാഹിത്യ പുരസ്കാരം
തിരുവനന്തപുരം: ശ്രീനാരായണ സാഹിത്യത്തിൽ മൂന്ന് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച മികച്ച കൃതിക്കുള്ള തയ്യിൽ വി.മാധവൻ സ്മാരക പുരസ്കാരം ഡോ. എം.ശാർങ്ഗധരൻ രചിച്ച ‘ശ്രീനാരായണ ഗുരുവിന്റെ സാമ്പത്തിക ദർശനം” എന്ന കൃതിക്ക്. മൈത്രി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കൊല്ലം തട്ടാമല തയ്യിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം.രാജാമണിയും കുടുംബാംഗങ്ങളും പിതാവിന്റെ സമരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം. 25,001 രൂപയും ഫലകവുമടങ്ങിയ പുരസ്കാരം ശ്രീനാരായണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് 20ന് തട്ടാമല തയ്യിൽ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ നൽകും.
Source link