വിവാഹത്തിനെതിരല്ല, ഇതാണ് പറയാൻ ശ്രമിച്ചത്: വിശദീകരണവുമായി ഭാമ

വിവാഹവുമായി ബന്ധപ്പെട്ട് താൻ എഴുതിയ കുറിപ്പ് ആളുകൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്ന് ഭാമ. പറഞ്ഞതിലെ വസ്തുത മനസ്സിലാക്കാതെയാണ് തന്നെ വിമർശിക്കുന്നതെന്നും സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും ഭാമ പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ വിശദീകരണം.
‘‘ഇന്നലെ ഞാനിട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്. 

‘‘അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുതേ എന്നാണ്’’. വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസ്സിലാക്കുമെന്ന് കരുതുന്നു. നന്ദി. എല്ലാവര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.’’–ഭാമയുടെ വാക്കുകൾ.
ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം നടി പങ്കുവച്ചത്. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. ഇതേതുടർന്ന് ഭാമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനവും ഉയർന്നിരുന്നു. 

ഭാമ നേരത്തെ പങ്കുവച്ച വാക്കുകൾ ഇങ്ങനെ:‘‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’’

English Summary:
Actress Bhama Clarifies Her Marriage Note: No Dowry, Just Misunderstood


Source link
Exit mobile version