പത്മനാഭസ്വാമി ക്ഷേത്രം ദർശന സമയത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം,​താഴ്‌വാരം എന്നിവയുടെ നവീകരണങ്ങൾ ആരംഭിക്കുന്നതിനാൽ നാളെ മുതൽ പതിവ് ദർശന സമയത്തിൽ മാറ്റം. രാവിലെയുള്ള നിർമ്മാല്യം,​അഭിഷേകം,​ദീപാരാധനയ്ക്ക് ശേഷം ആറര മുതൽ ഏഴ് വരെയുള്ള ദർശനം പതിവുപോലെ നടക്കും. തുടർന്ന് 8.30 മുതൽ പത്ത് വരെ പതിവ് ദർശനമുള്ളൂ. വൈകുന്നേരത്തെ ദർശന സമയം അഞ്ച് മുതൽ 6.15വരെയും തുടർന്ന് 6.45മുതൽ 7.20വരെയും അത്താഴ ശീവേലിക്ക് ശേഷമുള്ള ദർശനവും മാറ്റമില്ലാതെ തുടരും.


Source link

Exit mobile version