KERALAMLATEST NEWS
കനത്ത മഴ, സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അവധി
തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്ടെ കോളേജുകൾക്ക് അവധി ബാധകമല്ല. മലപ്പുറത്തെ അരിക്കോട്, കൊണ്ടോട്ടി ഉപജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള സ്ഥാപനങ്ങൾക്കും ഇടുക്കിയിലെ ദേവികുളം താലൂക്ക്, ചിന്നക്കനാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യുവിനും മാറ്റമില്ല.
Source link