കോഴിക്കോട്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കിണർ പൂർണമായും താഴ്ന്നുപോയി. കാരശേരി പഞ്ചായത്തിലെ വടിശേരി ബാലകൃഷ്ണന്റെ വീട്ടിലെ കിണറാണ് താഴ്ന്നുപോയത്. കഴിഞ്ഞ വർഷം നിർമിച്ച കിണറിനാണ് കേടുപാടുകൾ സംഭവിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് വീട്ടിലുളളവർ എത്തിയപ്പോഴേയ്ക്കും കിണർ താഴ്ന്നുപോയിരുന്നു. 20 കോൽ താഴ്ചയുള്ള കിണറാണ് നശിച്ചത്. ഇതിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന മോട്ടറും നശിച്ചു.
പ്രദേശത്ത് ശക്തമായ മഴ നിലനിൽക്കുന്നതിനാൽ കിണറിന്റെ പരിസരങ്ങളിൽ വെള്ളക്കെട്ടുണ്ടായിരുന്നു. കിണറിന്റെ ഏകദേശം 500 മീറ്റർ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. എന്നാൽ കിണർ ഇടിയുമെന്ന് ഒരിക്കലും കരുതിയില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. ഇതോടെ പഞ്ചായത്തംഗങ്ങളും മറ്റ് അധികൃതരും സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു.
Source link