ഇ​റ്റ​ലി​യി​ൽ ക​ര​ടി​യെ കൊ​ല്ലാ​ൻ അ​നു​മ​തി


റോം: ​​മ​​നു​​ഷ്യ​​നെ ആ​​ക്ര​​മി​​ച്ച ക​​ര​​ടി​​യെ കൊ​​ല്ലാ​​ൻ പ്രവിശ്യാ സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി. ട്രെ​​ന്‍റ് പ്ര​​വി​​ശ്യ​​യി​​ലെ ഗാ​​ർ​​ദാ ത​​ടാ​​ക​​ത്തി​​ന​​ടു​​ത്ത് വി​​നോ​​ദ​​സ​​ഞ്ചാ​​രി​​യെ ആ​​ക്ര​​മി​​ച്ച ക​​ര​​ടി​​യെ​ കൊ​​ല്ലാ​​നാ​ണ് അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്. ക​​ഴി​​ഞ്ഞ 16ന് ​​ദ്രോ ഗ്രാ​​മ​​ത്തി​​ലെ വ​​ന​​പാ​​ത​​യി​​ൽ വ​​ച്ചാ​​ണ് മൂ​​ന്നു കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി ഒ​​രു പെ​​ൺ​​ക​​ര​​ടി 43കാ​​ര​​നാ​​യ ഫ്ര​​ഞ്ച് വി​​നോ​​ദ​​സ​​ഞ്ചാ​​രി​​യെ ആ​​ക്ര​​മി​​ച്ച​​ത്. കൈ​​ക്കും കാ​​ലി​​നും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സ​​ഞ്ചാ​​രി​​യെ ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ ട്രെ​​ന്‍റി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കെ​​ജെ വൺ എ​​ന്നു​​പേ​​രു​​ള്ള ക​​ര​​ടി കു​​റേനാ​​ളാ​​യി അ​​ക്ര​​മാ​​സ​​ക്ത​​യാ​​ണെ​​ന്ന് വ​​ന​​പാ​​ല​​ക​​ർ പ​​റ​​ഞ്ഞു. ക​​ര​​ടി​​യെ കൊ​​ല്ലാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട പ്ര​​വി​​ശ്യ പ്ര​​സി​​ഡ​​ന്‍റ് മൗ​​റി​​സ്യോ ഫു​​ഗാ​​ത്തി പ്ര​​ദേ​​ശ​​ത്ത് സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ വ​​ന​​പാ​​ല​​ക​​രോ​​ട് നി​​ർ​​ദേ​​ശി​​ക്കുകയും ചെയ്തു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ പ്ര​​ദേ​​ശ​​ത്ത് ക​​ര​​ടി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​രു വി​​നോ​​ദ​​സ​​ഞ്ചാ​​രി കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ട്രെ​​ന്‍റ് പ്ര​​വി​​ശ്യ​​യി​​ൽ 100 ക​​ര​​ടി​​ക​​ൾ ഉ​​ണ്ടെ​​ന്നാ​​ണു ക​​ണ​​ക്ക്. യൂ​​റോ​​പ്പി​​ൽ ഏ​​റ്റ​​വുമ​​ധി​​കം സം​​ര​​ക്ഷ​​ണ​​മു​​ള്ള വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് ക​​ര​​ടി.


Source link

Exit mobile version