സിഡ്നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് വെള്ളി മെഡൽ. ലിവർപൂളിൽ നടന്ന ദേശീയ മത്സരത്തിൽ ജൂവനൈയിൽ വിഭാഗത്തിൽ എലൈൻ മേരി ലിജോയാണ് വെള്ളി മെഡൽ നേടിയത്. മെൽബൺ മക്കിനൻ സെക്കൻഡറി കോളജിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ എലൈൻ രണ്ടു വർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാമ്പ്യനാണ്. ഗ്രേഡ് 2 തൊട്ടേ ദുഷ്കരമായ സോളോ ഫ്രീ ഡാൻസ് സ്കേറ്റിംഗിൽ പരിശീലനം നടത്തിവരുന്നു. മെൽബണിലെ മക്കിനണിൽ താമസിക്കുന്ന കൊല്ലം ആയൂർ സ്വദേശിയും ഐടി പ്രഫഷണലുമായ ഏണെക്കാട്ട് ലിജോ ജോണിന്റെയും കോട്ടയം ചെമ്മലമറ്റം കൂട്ടിയാനിയിൽ അനുമോൾ എൽസ ജോണിന്റെയും മകളാണ്. ജോ ആൻ അന്ന, ഇയാൻ ജോൺ എന്നിവർ സഹോദരങ്ങളാണ്.
Source link