മാഡ്രിഡ്: ലബനനിലെ ഹിസ്ബുള്ള ഭീകരർക്ക് ഡ്രോൺ നിർമിക്കാനാവശ്യമായ ഘടകങ്ങൾ നല്കിയ മൂന്നു പേർ സ്പെയിനിലും ഒരാൾ ജർമനിയിലും അറസ്റ്റിലായി. ലബനീസ് വംശജർ നടത്തുന്ന കന്പനികൾ ഡ്രോൺ നിർമാണത്തിനാവശ്യമായ സാമഗ്രികൾ വൻതോതിൽ വാങ്ങുന്നതായി സ്പാനിഷ് പോലീസ് കണ്ടെത്തിയിരുന്നു. മോർട്ടാറുകൾ, എൻജിനുകൾ, ഇലക്ട്രോണിക് വസ്തുക്കൾ മുതലായവയാണ് വാങ്ങിയത്. ഇസ്രയേലിൽ ഹിസ്ബുള്ള ഭീകരർ പ്രയോഗിച്ച ഡ്രോണുകളിൽ ഈ ഘടകങ്ങൾ കണ്ടെത്തി.
Source link