WORLD

ഹിസ്ബുള്ളയ്ക്കു സഹായം; സ്പെയിനിലും ജർമനിയിലുമായി നാലു പേർ അറസ്റ്റിൽ


മാ​ഡ്രി​ഡ്: ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​ർ​ക്ക് ഡ്രോ​ൺ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ൾ ന​ല്കി​യ മൂ​ന്നു പേ​ർ സ്പെ​യി​നി​ലും ഒ​രാ​ൾ ജ​ർ​മ​നി​യി​ലും അ​റ​സ്റ്റി​ലാ​യി. ല​ബ​നീ​സ് വംശ​ജ​ർ ന​ട​ത്തു​ന്ന ക​ന്പ​നി​ക​ൾ ഡ്രോ​ൺ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ വ​ൻ​തോ​തി​ൽ വാ​ങ്ങു​ന്ന​താ​യി സ്പാ​നി​ഷ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മോ​ർ​ട്ടാറു​ക​ൾ, എ​ൻ​ജി​നു​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക് വ​സ്തു​ക്ക​ൾ മു​ത​ലാ​യവ​യാ​ണ് വാ​ങ്ങി​യ​ത്. ഇ​സ്ര​യേ​ലി​ൽ ഹി​സ്ബു​ള്ള​ ഭീകരർ പ്ര​യോ​ഗി​ച്ച ഡ്രോ​ണു​ക​ളി​ൽ ഈ ​ഘ​ട​ക​ങ്ങ​ൾ ക​ണ്ടെ​ത്തി.


Source link

Related Articles

Back to top button