വടക്കൻ കേരളത്തിൽ പെരുമഴ, നാശം 11 വീട് പൂർണമായും 323 വീട് ഭാഗികമായും തകർന്നു

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത നാശംവിതച്ച് പെരുമഴ തുടരുന്നു. രണ്ടു ദിവസംകൂടി ഈ നില തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, വയനാട് ജില്ലകളിൽ അതിതീവ്ര മഴയാണ് . മദ്ധ്യകേരളത്തിലും അതിശക്തമായ മഴയുണ്ട്. 11 വീട് പൂർണമായും 323 വീട് ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 62 ദുരിതാശ്വാസ ക്യാമ്പുകളിലായി 452 കുടുംബങ്ങളിലെ 1473 പേരെ മാറ്റിപ്പാർപ്പിച്ചു.

കണ്ണൂർ ജില്ലയിൽ പുഴകൾ കരകവിഞ്ഞു.കർണാടക വനമേഖലയിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മണിക്കടവിലെ ചപ്പാത്ത് പാലം, വട്ട്യാംതോട്, വയത്തൂർ പാലങ്ങൾ വെള്ളത്തിനടിയിലാണ്. ചെറുപുഴ കോഴിച്ചാൽ ഐ.എച്ച്.ഡി.പി പ്രദേശത്ത് ശക്തമായ മലവെളളപ്പാച്ചിലിൽ മരപ്പാലം തകർന്നു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാലം പുനർനിർമ്മിച്ചാണ് പെരിങ്ങോം അഗ്നിരക്ഷാസേന നവജാത ശിശുവിനെ ഉൾപ്പെടെ മറുകരയെത്തിച്ചത്.

ചെറുപുഴ കോഴിച്ചാൽ ഐ.എച്ച്.ഡി.പി പ്രദേശത്ത് ശക്തമായ മലവെളളപ്പാച്ചിലിൽ മരപ്പാലം തകർന്നു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാലം പുനർനിർമ്മിച്ചാണ് പെരിങ്ങോം അഗ്നിരക്ഷാ സേന നവജാത ശിശുവിനെ ഉൾപ്പെടെ മറുകരയെത്തിച്ചത്. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റൻ ചുറ്റുമതിൽ മഴയിൽ ഇടിഞ്ഞുവീണു. സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥികൾ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.

വ്യാഴം രാവിലെ അവസാനിച്ച 24 മണിക്കൂറിൽ വയനാട് ജില്ലയിലെ തേറ്റമല (274 മി.മീ), മക്കിയാട് (234), തവിഞ്ഞാൽ (232), കുഞ്ഞോം (216), കോഴിക്കോട് ജില്ലയിലെ എളേറ്റിൽ വട്ടോളി (222) എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.

ഇന്ന് 4 ജില്ലയിൽ ഓറഞ്ച് അലർട്ട്
കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്.ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്ത മഴ) പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) ആണ്.

കു​ഫോ​സ് ​വി.​സി​ ​നി​യ​മ​നം: ഗ​വ​ർ​ണ​റു​ടെ​ ​തു​ടർ ന​ട​പ​ടി​ക​ൾ​ക്ക് ​സ്റ്റേ
കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​ർ​വ​ക​ലാ​ശാ​ല​ ​(​കു​ഫോ​സ് ​)​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ന് ​ചാ​ൻ​സ​ല​ർ​ ​കൂ​ടി​യാ​യ​ ​ഗ​വ​ർ​ണ​ർ​ ​സ്വ​ന്തം​ ​നി​ല​യ്ക്ക് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​തി​നെ​തി​രെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ഒ​രു​ ​മാ​സ​ത്തേ​ക്ക് ​സ്റ്റേ​ ​ചെ​യ്തു.​ ​എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ​നോ​ട്ടീ​സ് ​അ​യ​ച്ചു.​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ചാ​ൻ​സ​ല​ർ​ക്കു​ള്ള​ ​അ​ധി​കാ​രം​ ​വ്യ​ക്ത​മാ​ക്കി​ ​ര​ണ്ടാ​ഴ്ച​യ്ക്ക​കം​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കാ​ൻ​ ​ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്മാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഹ​ർ​ജി​ ​അ​ടു​ത്ത​ ​മാ​സം​ ​എ​ട്ടി​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.
വി​ഷ​യ​ത്തി​ൽ​ ​എ​ല്ലാ​ക​ക്ഷി​ക​ളു​ടെ​യും​ ​വി​ശ​ദ​വാ​ദം​ ​കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ​കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​ജ​മ്മു​ ​സെ​ൻ​ട്ര​ൽ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​വി.​സി​ ​ഡോ.​ ​സ​ഞ്ജീ​വ് ​ജെ​യി​ൻ,​ ​കു​സാ​റ്റ് ​മു​ൻ​ ​വി.​സി​ ​ഡോ.​ ​പി.​കെ.​ ​അ​ബ്ദു​ൽ​ ​അ​സീ​സ്,​ ​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​അ​ഗ്രി​ക്ക​ൾ​ച​റ​ൽ​ ​റി​സ​ർ​ച്ച് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഡോ.​ജെ.​കെ.​ ​ജെ​ന​ ​എ​ന്നി​വ​രാ​ണ് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലു​ള്ള​ത്.​ ​
​ ​ഗ​വ​ർ​ണ​ർ​ ​അ​പ്പീ​ൽ​ ​ന​ൽ​കും
ഹൈ​ക്കോ​ട​തി​യു​ടെ​ ​സ്റ്റേ​ ​ചെ​യ്ത​ ​ഉ​ത്ത​ര​വി​നെ​തി​രേ​ ​ഗ​വ​ർ​ണ​ർ​ ​ഡി​വി​ഷ​ൻ​ ​ബ​ഞ്ചി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കും.​ ​ ​

വ്യാ​ജ​ ​പാ​സ്പോ​ർ​ട്ട്
കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മ​രി​ച്ച​യാ​ളു​ടെ​യ​ട​ക്കം​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കി​ ​ക്രി​മി​ന​ൽ​ ​കേ​സ് ​പ്ര​തി​യ​ട​ക്കം​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​വ്യാ​ജ​ ​പാ​സ്പോ​ർ​ട്ടെ​ടു​ത്ത​ ​കേ​സു​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി.​ ​തു​മ്പ​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 10​കേ​സു​ക​ളാ​ണ് ​കൈ​മാ​റി​യ​ത്.​ ​കേ​സി​ൽ​ ​പൂ​ന്തു​റ​ ​സ്റ്റേ​ഷ​നി​ലെ​ ​പ്ര​വീ​ൺ​ ​കു​മാ​ർ,​അ​ൻ​സി​ൽ​ ​അ​സീ​സ് ​എ​ന്നി​‌​വ​രെ​ ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.​ ​അ​ന്വേ​ഷ​ണം​ ​കൈ​മാ​റി​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​ണ് ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​തു​മ്പ​ ​സ്റ്റേ​ഷ​നി​ലെ​ ​സി.​പി.​ഒ​ ​അ​ൻ​സി​ലി​നെ​ ​കേ​സി​ൽ​ ​പ്ര​തി​യാ​ക്കി​യി​ട്ടു​മു​ണ്ട്.


Source link
Exit mobile version