WORLD
ഫ്രാൻസ് തീപിടിത്തം; ഏഴു പേർ മരിച്ചു

പാരീസ്: തെക്കൻ ഫ്രാൻസിൽ നീസ് നഗരത്തിലെ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്നു കുട്ടികളടക്കം ഏഴു പേർ മരിച്ചു. പുക ശ്വസിച്ച 30 പേർ ചികിത്സ തേടി. ഇന്നലെ രാവിലെയുണ്ടായ തീപിടിത്തം മനഃപൂർവമാണെന്നു സംശയിക്കുന്നു. മുഖം മറച്ചവർ കെട്ടിടത്തിന്റെ കോണിപ്പടികളിൽ പെട്രോൾ തളിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. മനഃപൂർവമുള്ള തീവയ്പിനും കൊലപാതകങ്ങൾക്കും കേസെടുത്ത് അന്വേഷണം തുടങ്ങി.
Source link