പാ​​രീ​​സ് ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ


പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ന്‍റെ മെ​​ഡ​​ലി​​ൽ ഈ​​ഫ​​ൽ ട​​വ​​റി​​ന്‍റെ ഒ​​രു ചെ​​റി​​യ ക​​ഷ്ണം ഇ​​രു​​ന്പ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഒ​​ളി​​ന്പി​​ക്സി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ഒ​​രു രാ​​ജ്യ​​ത്തി​​ലെ ച​​രി​​ത്ര സ്മൃ​​തി​​യു​​ടെ ഭാ​​ഗം മെ​​ഡ​​ലി​​ൽ ചേ​​ർ​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. മെഡലിന്‍റെ മു​​ൻ​​വ​​ശം ഷ​​ഡ്ഭു​​ജം: ഈ​​ഫ​​ൽ ട​​വ​​റി​​ന്‍റെ ന​​വീ​​ക​​ര​​ണ​​ത്തി​​നി​​ടെ വീ​​ണ്ടെ​​ടു​​ത്ത ഇ​​രു​​ന്പു​​കൊ​​ണ്ടു തീ​​ർ​​ത്ത ഷ​​ഡ്ഭു​​ജ ആ​​കൃ​​തി​​യാ​​ണ് മെ​​ഡ​​ലി​​ന്‍റെ മ​​ധ്യ​​ഭാ​​ഗ​​ത്ത്. ഫ്രാ​​ൻ​​സി​​ന്‍റെ ഭൂ​​പ​​ട​​ത്തി​​നും ഏ​​ക​​ദേ​​ശ ഷ​​ഡ്ഭു​​ജ ആ​​കൃ​​തി​​യാ​​ണ്. ആ​​ണി​​ക​​ൾ: ഈ​​ഫ​​ൽ ട​​വ​​റി​​ലെ ആ​​ണി​​ക​​ളു​​ടെ രൂ​​പ​​ത്തി​​ലു​​ള്ള മൊ​​ട്ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് മെ​​ഡ​​ലി​​ൽ ഷ​​ഡ്ഭു​​ജ ആ​​കൃ​​തി ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ഭ​​ര​​ണ​​ങ്ങ​​ളി​​ൽ മു​​ത്തു​​ക​​ൾ പ​​തി​​പ്പി​​ക്കു​​ന്ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​യാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​ത്. കി​​ര​​ണ​​ങ്ങ​​ൾ: കി​​ര​​ണ​​ങ്ങ​​ളു​​ടെ ആ​​കൃ​​തി​​യി​​ലാ​​ണ് മെ​​ഡ​​ലി​​ന്‍റെ മു​​ൻ​​വ​​ശ​​ത്തെ മ​​റ്റൊ​​രു ഡി​​സൈ​​ൻ. പ്ര​​കാ​​ശ ന​​ഗ​​രം എ​​ന്ന പാ​​രീ​​സി​​ന്‍റെ പേ​​രി​​നെ സൂ​​ചി​​പ്പി​​ക്കു​​ന്ന​​താ​​ണി​​ത്. മെഡലിന്‍റെ പിൻ​​വ​​ശം വി​​ജ​​യ​​ത്തി​​ന്‍റെ ഗ്രീ​​ക്ക് ദേ​​വ​​ത​​യാ​​യ നൈ​​ക്ക് മ​​ധ്യ​​ത്തി​​ൽ. ഇ​​ട​​തു​​വ​​ശ​​ത്താ​​യി ഏ​​ഥ​​ൻ​​സി​​ലെ പു​​രാ​​ത​​ന കോ​​ട്ട​​ന​​ഗ​​ര​​മാ​​യ അ​​ക്രോ​​പോ​​ളി​​സ്, വ​​ല​​തു​​വ​​ശ​​ത്ത് ഈ​​ഫ​​ൽ ട​​വ​​ർ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മെ​​ഡ​​ലി​​ന്‍റെ പി​​ൻ​​വ​​ശ​​ത്തെ ഡി​​സൈ​​ൻ. റിബൺ ഈ​ഫ​ൽ ട​വ​റി​ന്‍റെ വാ​താ​യ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​താ​ണ് മെ​ഡ​ലി​ന്‍റെ റി​ബ​ൺ. നീ​ല റി​ബ​ൺ ഒ​ളി​ന്പി​ക്സി​നും ചു​വ​പ്പ് പാ​രാ​ലി​ന്പി​ക്സി​നു​മു​ള്ള മെ​ഡ​ലു​ക​ൾ​ക്കാ​ണ്. ട​വ​റി​ന്‍റെ ഒ​റി​ജി​ന​ൽ പെ​യി​ന്‍റ് വ​ർ​ക്കി​ൽ​നി​ന്നാ​ണ് ചു​വ​പ്പ് ഷേ​ഡ് എ​ടു​ത്ത​ത്. മെ​​ഡ​​ൽ ഇ​​ങ്ങ​​നെ വ്യാ​​സം: 85 മില്ലി മീറ്റർ ക​​ട്ടി: 9.2 മില്ലി മീറ്റർ ഭാ​​രം സ്വ​​ർ​​ണം: 529 ഗ്രാം* ​വെ​​ള്ളി: 525 ഗ്രാം ​വെ​​ങ്ക​​ലം: 455 ഗ്രാം *വെള്ളിയിൽ നിർമിച്ച് ആറു ഗ്രാം സ്വർണം പൂശിയത് പാ​​രാ​​ലി​​ന്പി​​ക്സ് ഫ്ര​​ഞ്ച് ട​​വ​​ർ: പാ​​രാ​​ലി​​ന്പി​​ക്സ് മെ​​ഡ​​ലി​​ൽ ഈ​​ഫ​​ൽ ട​​വ​​റി​​ന്‍റെ അ​​ടി​​യി​​ൽ​​നി​​ന്നു​​ള്ള ദൃ​​ശ്യം ചേ​​ർ​​ത്തി​​രി​​ക്കു​​ന്നു. ലൂ​​യി​​സ് ബ്രെ​​യ്ൽ: കാ​​ഴ്ച​​യി​​ല്ലാ​​ത്ത​​വ​​ർ​​ക്കു​​ള്ള എ​​ഴു​​ത്തു സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഫ്ര​​ഞ്ച് ക​​ണ്ടു​​പി​​ടിത്ത​​ക്കാ​​ര​​നാ​​യ ലൂ​​യി​​സ് ബ്രെ​​യി​​ലി​​നോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി ബ്രെ​​യി​​ലി​​യി​​ൽ പാ​​രീ​​സ് 2024 എ​​ന്ന് സ്റ്റാ​​ന്പ് ചെ​​യ്തി​​ട്ടു​​ണ്ട്. ഡി​​സൈ​​ൻ: ജ്വ​​ല്ല​​റി സ്ഥാ​​പ​​ന​​മാ​​യ ചൗ​​മെ​​റ്റാ​​ണ് രൂ​​പ​​ക​​ൽ​​പ്പ​​ന. ഫ്രാ​​ൻ​​സി​​ലെ മി​​ന്‍റ് -മൊ​​ന്നാ​​യ് ഡി ​​പാ​​രീ​​സ് ആ​​ണ് നി​​ർ​​മാ​​ണം.


Source link

Exit mobile version