പാരീസ് ഒളിന്പിക് മെഡൽ
പാരീസ് ഒളിന്പിക്സിന്റെ മെഡലിൽ ഈഫൽ ടവറിന്റെ ഒരു ചെറിയ കഷ്ണം ഇരുന്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒളിന്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യത്തിലെ ചരിത്ര സ്മൃതിയുടെ ഭാഗം മെഡലിൽ ചേർക്കുന്നത് ഇതാദ്യമാണ്. മെഡലിന്റെ മുൻവശം ഷഡ്ഭുജം: ഈഫൽ ടവറിന്റെ നവീകരണത്തിനിടെ വീണ്ടെടുത്ത ഇരുന്പുകൊണ്ടു തീർത്ത ഷഡ്ഭുജ ആകൃതിയാണ് മെഡലിന്റെ മധ്യഭാഗത്ത്. ഫ്രാൻസിന്റെ ഭൂപടത്തിനും ഏകദേശ ഷഡ്ഭുജ ആകൃതിയാണ്. ആണികൾ: ഈഫൽ ടവറിലെ ആണികളുടെ രൂപത്തിലുള്ള മൊട്ടുകൾ ഉപയോഗിച്ചാണ് മെഡലിൽ ഷഡ്ഭുജ ആകൃതി ഘടിപ്പിച്ചിരിക്കുന്നത്. ആഭരണങ്ങളിൽ മുത്തുകൾ പതിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. കിരണങ്ങൾ: കിരണങ്ങളുടെ ആകൃതിയിലാണ് മെഡലിന്റെ മുൻവശത്തെ മറ്റൊരു ഡിസൈൻ. പ്രകാശ നഗരം എന്ന പാരീസിന്റെ പേരിനെ സൂചിപ്പിക്കുന്നതാണിത്. മെഡലിന്റെ പിൻവശം വിജയത്തിന്റെ ഗ്രീക്ക് ദേവതയായ നൈക്ക് മധ്യത്തിൽ. ഇടതുവശത്തായി ഏഥൻസിലെ പുരാതന കോട്ടനഗരമായ അക്രോപോളിസ്, വലതുവശത്ത് ഈഫൽ ടവർ എന്നിങ്ങനെയാണ് മെഡലിന്റെ പിൻവശത്തെ ഡിസൈൻ. റിബൺ ഈഫൽ ടവറിന്റെ വാതായനങ്ങളിൽനിന്നുള്ളതാണ് മെഡലിന്റെ റിബൺ. നീല റിബൺ ഒളിന്പിക്സിനും ചുവപ്പ് പാരാലിന്പിക്സിനുമുള്ള മെഡലുകൾക്കാണ്. ടവറിന്റെ ഒറിജിനൽ പെയിന്റ് വർക്കിൽനിന്നാണ് ചുവപ്പ് ഷേഡ് എടുത്തത്. മെഡൽ ഇങ്ങനെ വ്യാസം: 85 മില്ലി മീറ്റർ കട്ടി: 9.2 മില്ലി മീറ്റർ ഭാരം സ്വർണം: 529 ഗ്രാം* വെള്ളി: 525 ഗ്രാം വെങ്കലം: 455 ഗ്രാം *വെള്ളിയിൽ നിർമിച്ച് ആറു ഗ്രാം സ്വർണം പൂശിയത് പാരാലിന്പിക്സ് ഫ്രഞ്ച് ടവർ: പാരാലിന്പിക്സ് മെഡലിൽ ഈഫൽ ടവറിന്റെ അടിയിൽനിന്നുള്ള ദൃശ്യം ചേർത്തിരിക്കുന്നു. ലൂയിസ് ബ്രെയ്ൽ: കാഴ്ചയില്ലാത്തവർക്കുള്ള എഴുത്തു സംവിധാനത്തിന്റെ ഫ്രഞ്ച് കണ്ടുപിടിത്തക്കാരനായ ലൂയിസ് ബ്രെയിലിനോടുള്ള ആദരസൂചകമായി ബ്രെയിലിയിൽ പാരീസ് 2024 എന്ന് സ്റ്റാന്പ് ചെയ്തിട്ടുണ്ട്. ഡിസൈൻ: ജ്വല്ലറി സ്ഥാപനമായ ചൗമെറ്റാണ് രൂപകൽപ്പന. ഫ്രാൻസിലെ മിന്റ് -മൊന്നായ് ഡി പാരീസ് ആണ് നിർമാണം.
Source link