KERALAMLATEST NEWS

കുഫോസ് വി.സി നിയമനം: ഗവർണറുടെ തുടർ നടപടികൾക്ക് സ്റ്റേ

കൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ് ) വൈസ് ചാൻസലർ നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ തുടർ നടപടികൾ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്കുള്ള അധികാരം വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദ്ദേശിച്ചു. ഹർജി അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.
വിഷയത്തിൽ എല്ലാകക്ഷികളുടെയും വിശദവാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ജമ്മു സെൻട്രൽ യൂണിവേഴ്‌സിറ്റി വി.സി ഡോ. സഞ്ജീവ് ജെയിൻ, കുസാറ്റ് മുൻ വി.സി ഡോ. പി.കെ. അബ്ദുൽ അസീസ്, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾചറൽ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ജെ.കെ. ജെന എന്നിവരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്.

 ഗവർണർ അപ്പീൽ നൽകും

ഹൈക്കോടതിയുടെ സ്റ്റേ ചെയ്ത ഉത്തരവിനെതിരേ ഗവർണർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. ഫിഷറീസ് വാഴ്സിറ്റിയിലെ സ്റ്റേ മറ്റിടങ്ങളിലും വന്നേക്കുമെന്ന് ഗവർണർ ആശങ്കപ്പെടുന്നതിനാലാണ് അപ്പീൽ നൽകുക.

ശാ​സ്ത്ര​വേ​ദി:
സം​സ്ഥാ​ന​തല
ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ശാ​സ്ത്ര​വേ​ദി​യു​ടെ​ ​വി​വി​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​കെ.​പി.​സി.​സി​ ​ആ​സ്ഥാ​ന​ത്ത് ​ന​ട​ക്കും.​ ​രാ​വി​ലെ​ 10​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി,​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ,​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.​ ​രാ​ഷ്ട്രീ​യ,​സാ​മൂ​ഹി​ക,​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക,​അ​ദ്ധ്യാ​പ​ക​ ​രം​ഗ​ത്തു​ള്ള​വ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​പ​രി​പാ​ടി​യി​ൽ​ ​സം​ബ​ന്ധി​ക്കും.

ദേ​വ​സ്വം​ ​ബോ​ർ​ഡ്
പി.​ആ​ർ.​ഒ​ ​റാ​ങ്ക് ​ലി​സ്റ്റ്:
ഹ​ർ​ജി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും

കൊ​ച്ചി​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ബോ​ർ​ഡ് ​പി.​ആ​ർ.​ഒ​ ​റാ​ങ്ക് ​ലി​സ്റ്റി​നെ​തി​രെ​യു​ള്ള​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.​ ​എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​നി​ ​എ.​ ​ബി​നി​ത​യു​ടെ​ ​ഹ​ർ​ജി​ ​ജ​സ്റ്റി​സ് ​അ​നി​ൽ​ ​കെ.​ ​ന​രേ​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​ഹ​രി​ശ​ങ്ക​ർ​ ​വി.​ ​മേ​നോ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​ത​ന്നെ​ക്കാ​ൾ​ ​മാ​ർ​ക്ക് ​കു​റ​ഞ്ഞ​ ​പു​രു​ഷ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക്ക് ​ദേ​വ​സ്വം​ബോ​ർ​ഡ് ​നി​യ​മ​ന​ ​ഉ​ത്ത​ര​വ് ​ന​ൽ​കി​യെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.

റ​വ​ന്യൂ​വി​ലെ​ ​സ്ഥാ​ന​ക്ക​യ​റ്റം:
പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ്ണ​യ​ ​പാ​നൽ

തി​രു​വ​ന​ന്ത​പു​രം​:​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ത​ഹ​സി​ൽ​ദാ​ർ​ ​ത​സ്തി​ക​യി​ൽ​ ​പ്രൊ​ബേ​ഷ​ൻ​ ​ന​ട​പ്പാ​ക്കാ​നും​ ​ത​ഹ​സീ​ൽ​ദാ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​കി​ട്ടാ​നും​ ​ക​ഴി​ഞ്ഞ​ 14,15​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രീ​ക്ഷ​യു​ടെ​ ​പു​ന​ർ​മൂ​ല്യ​ ​നി​ർ​ണ്ണ​യ​ത്തി​ന് ​പ്ര​ത്യേ​ക​ ​പാ​ന​ൽ​ ​രൂ​പീ​ക​രി​ച്ചു.​ ​പ​രീ​ക്ഷാ​ഫ​ലം​ ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​ക​ളു​യ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.
റ​വ​ന്യൂ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ,​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ,​ ​കൊ​ല്ലം​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ,​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ,​ ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​ ​റ​വ​ന്യൂ​ ​(​സി​)​ ​വ​കു​പ്പ് ​എ​ന്നി​വ​രാ​ണ് ​പാ​ന​ൽ​ ​അം​ഗ​ങ്ങ​ൾ.​ ​ക്ളാ​ർ​ക്ക് ​/​ ​വി​ല്ലേ​ജ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​പ്രൊ​ബേ​ഷ​ൻ​ ​പ്ര​ഖ്യാ​പി​ക്കാ​നും​ ​സ്പെ​ഷ്യ​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​കി​ട്ടാ​നും​ ​ചെ​യി​ൻ​ ​സ​ർ​വേ​ ​പ​രീ​ക്ഷ​ ​പാ​സാ​വ​ണം.​ ​ഇ​ത്ത​രം​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​റ​വ​ന്യൂ​ ​ജീ​വ​ന​ക്കാ​രെ​ ​പ​രീ​ക്ഷ​ ​ന​ട​ത്തി​പ്പു​കാ​രാ​യ​ ​സ​ർ​വേ​ ​ജീ​വ​ന​ക്കാ​ർ​ ​മ​ന​:​പൂ​ർ​വ്വം​ ​തോ​ൽ​പ്പി​ക്കു​ന്ന​താ​യി​ ​പ​രാ​തി​യു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​പ​രീ​ക്ഷ​യി​ലും​ ​നി​ര​വ​ധി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​യോ​ടെ​ ​വ​ർ​ഷം​ ​തോ​റും​ ​ഈ​ ​പാ​ന​ൽ​ ​പു​ന​ക്ര​മീ​ക​രി​ക്ക​ണം.
ഇ​പ്പോ​ൾ​ ​പ​രാ​തി​ ​ന​ൽ​കി​യ​വ​രു​ടേ​ത് ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ന് ​വി​ധേ​യ​മാ​ക്കേ​ണ്ട​തി​നാ​ൽ​ 14,15​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ന്ന​ ​ഹ​യ​ർ​ ​സ​ർ​വേ​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​ന​ശി​പ്പി​ക്ക​രു​തെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.


Source link

Related Articles

Back to top button