യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു


സ്ട്രാ​സ്ബ​ർ​ഗ്: ഉ​ർ​സു​ല ഫോ​ൺ ദെ​ർ ലെ​യ്ൻ വീ​ണ്ടും യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ അ​വ​ർ​ക്ക് 401 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. 284 പേ​രാ​ണ് എ​തി​ർ​ത്ത​ത്. മ​ധ്യ-​വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ക​ളു​ള്ള യൂ​റോ​പ്യ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ ഉ​ർ​സു​ല 2019 മു​ത​ൽ ഈ ​പ​ദ​വി വ​ഹി​ക്കു​ന്നു. വോ​ട്ടെ​ടു​പ്പി​ൽ സോ​ഷ്യ​ലി​സ്റ്റ് ഡെ​മോ​ക്രാ​റ്റ്, ലി​ബ​റ​ൽ, ഗ്രീ​ൻ​സ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ അ​വ​ർ​ക്കു ല​ഭി​ച്ചു. പേ​ട്രി​യ​റ്റ് ഫോ​ർ യൂ​റോ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​ണ് എ​തി​ർ​ത്ത​ത്. യൂ​റോ​പ്പി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കും ത​ന്‍റെ ശ്ര​ദ്ധ​യെ​ന്ന് ജ​ർ​മ​ൻകാരിയായ ഉ​ർ​സു​ല വോ​ട്ടെ​ടു​പ്പി​നു മു​ന്പാ​യി പ​റ​ഞ്ഞു. പ്ര​തി​രോ​ധ​ച്ചെ​ല​വ് വ​ർ​ധി​പ്പി​ക്കും. യൂ​റോ​പ്യ​ൻ സം​സ്കാ​ര​ത്തി​നും ജീ​വി​ത​രീ​തി​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​വ​രെ എ​തി​ർ​ക്കും. ജ​ർ​മ​ൻ ചാ​ൻ​ല​സ​ർ ഒ​ലാ​ഫ് ഷോ​ൾ​സ് അ​ട​ക്ക​മു​ള്ള​വ​ർ ഉ​ർ​സു​ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​ന​ന്ദി​ച്ചു. പോ​ർ​ച്ചു​ഗ​ലി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ന്‍റോ​ണി​യോ കോ​സ്റ്റ​യാ​ണ് യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ. എ​സ്തോ​ണി​യ​യി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി കാ​യ ക​ല്ലാ​സ് വി​ദേ​ശ ന​യ മേ​ധാ​വി​യും.


Source link

Exit mobile version