സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് ഒ​ന്നാം​പാ​ദ​ത്തി​ൽ 294 കോ​ടി അ​റ്റാ​ദാ​യം

തൃ​​​ശൂ​​​ർ: ന​​​ട​​​പ്പു​​​ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ഒ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ൽ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​നു മി​​​ക​​​ച്ച അ​​​റ്റാ​​​ദാ​​​യം. 45 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ർ​​​ധ​​​ന​​​യോ​​​ടെ 294 കോ​​​ടി രൂ​​​പ​​​യാ​​​ണ് ലാ​​​ഭം. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 202 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ 490.24 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 507.68 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. 3.56 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ള​​​ർ​​​ച്ച. മൊ​​​ത്ത നി​​​ഷ്ക്രി​​​യ ആ​​​സ്തി മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ 5.13 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 63 പോ​​​യി​​​ന്‍റു​​​ക​​​ൾ കു​​​റ​​​ച്ച് 4.50 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​ച്ചു. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 41 പോ​​​യി​​​ന്‍റു​​​ക​​​ൾ കു​​​റ​​​ച്ച് 1.85 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 1.44 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നും ബാ​​​ങ്കി​​​നു ക​​​ഴി​​​ഞ്ഞു. ഓ​​​ഹ​​​രി​​​ക​​​ളി​​​ലു​​​ള്ള വ​​​രു​​​മാ​​​നം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 11.80 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു 12.90 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. ആ​​​സ്തി​​​ക​​​ളി​​​ലു​​​ള്ള വ​​​രു​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ചു. അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 7.18 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 865.77 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​തെ​​​യു​​​ള്ള നീ​​​ക്കി​​​യി​​​രി​​​പ്പ​​​നു​​​പാ​​​തം 65.15 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 69.05 ആ​​​യി. എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ൽ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള നീ​​​ക്കി​​​യി​​​രി​​പ്പ് അ​​​നു​​​പാ​​​തം 76.54 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 79.22 ആ​​​യി. റീ​​​ട്ടെ​​​യി​​​ൽ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 8.37 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 99,745 കോ​​​ടി​​​യി​​​ലെ​​​ത്തി. പ്ര​​​വാ​​​സി (എ​​​ൻ​​​ആ​​​ർ​​​ഐ) നി​​​ക്ഷേ​​​പം 6.06 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 30,102 കോ​​​ടി​​​യാ​​​യി. മു​​​ൻ​​​വ​​​ർ​​​ഷം 28,382 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് കാ​​​സ (ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ആ​​​ൻ​​​ഡ് സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ട്) നി​​​ക്ഷേ​​​പം 6.51 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് നി​​​ക്ഷേ​​​പ​​​ത്തി​​​ൽ 4.87 ശ​​​ത​​​മാ​​​ന​​​വും ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് നി​​​ക്ഷേ​​​പ​​​ത്തി​​​ൽ 14.80 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് വ​​​ർ​​​ധ​​​ന. വാ​​​യ്പാ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ൽ 11.44 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൈ​​​വ​​​രി​​​ച്ചു. 74,102 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 82,580 കോ​​​ടി​​​യി​​​ലെ​​​ത്തി. കോ​​​ർ​​​പ​​​റേ​​​റ്റ് വാ​​​യ്പ​​​ക​​​ൾ 23.48 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ർ​​​ധ​​​ന​​​യോ​​​ടെ 27,522 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 33,984 കോ​​​ടി​​​യാ​​​യി. വ്യ​​​ക്തി​​​ഗ​​​ത​​​വാ​​​യ്പ​​​ക​​​ൾ 1,935 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 2,312 കോ​​​ടി​​​യാ​​​യും സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ൾ 14,478 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 16,317 കോ​​​ടി​​​യാ​​​യും വ​​​ർ​​​ധി​​​ച്ചു. 12.70 ശ​​​ത​​​മാ​​​ന​​​മാ​​​ണ് സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച. 18.11 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​ത അ​​​നു​​​പാ​​​തം. ബി​​​സി​​​ന​​​സ് വ​​​ള​​​ർ​​​ച്ച​​​യ്ക്കു​​​വേ​​​ണ്ടി ബാ​​​ങ്ക് സ്വീ​​​ക​​​രി​​​ച്ച ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യെ​​​ന്നു സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പി.​​​ആ​​​ർ. ശേ​​​ഷാ​​​ദ്രി പ​​​റ​​​ഞ്ഞു. കോ​​​ർ​​​പ​​​റേ​​​റ്റ്, ഓ​​​ട്ടോ ലോ​​​ൺ, ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ്, ഗോ​​​ൾ​​​ഡ് ലോ​​​ണ്‍ തു​​​ട​​​ങ്ങി എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ബാ​​​ങ്ക് മി​​​ക​​​ച്ച വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. മി​​​ക​​​ച്ച ട്രാ​​​ക്കു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും പു​​​തി​​​യ വാ​​​യ്പ​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​വ​​​ഴി ഗു​​​ണ​​​പ​​​ര​​​മാ​​​യ വാ​​​യ്പാ​​​വ​​​ള​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ ലാ​​​ഭം ക​​​ണ്ടെ​​​ത്താ​​​നും ബാ​​​ങ്ക് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ബാ​​​ങ്കി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​സ്ഐ​​​ബി​​​ഒ​​​എ​​​സ്എ​​​ല്ലി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​ഫ​​​ല​​​ങ്ങ​​​ൾ​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ഈ ​​​ഫ​​​ല​​​ങ്ങ​​​ൾ.

Source link
Exit mobile version