സൗത്ത് ഇന്ത്യൻ ബാങ്കിന് ഒന്നാംപാദത്തിൽ 294 കോടി അറ്റാദായം
തൃശൂർ: നടപ്പു സാന്പത്തികവർഷം ജൂണ്‍ 30ന് അവസാനിച്ച ഒന്നാംപാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച അറ്റാദായം. 45 ശതമാനം വാർഷികവർധനയോടെ 294 കോടി രൂപയാണ് ലാഭം. മുൻവർഷം ഇതേ കാലയളവിൽ 202 കോടിയായിരുന്നു. പ്രവർത്തനലാഭം മുൻവർഷത്തെ 490.24 കോടിയിൽനിന്ന് 507.68 കോടി രൂപയായി വർധിച്ചു. 3.56 ശതമാനമാണ് വളർച്ച. മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 5.13 ശതമാനത്തിൽനിന്ന് 63 പോയിന്റുകൾ കുറച്ച് 4.50 ശതമാനത്തിലെത്തിച്ചു. അറ്റ നിഷ്ക്രിയ ആസ്തി 41 പോയിന്റുകൾ കുറച്ച് 1.85 ശതമാനത്തിൽനിന്ന് 1.44 ശതമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ഓഹരികളിലുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 11.80 ശതമാനത്തിൽനിന്നു 12.90 ശതമാനമായി ഉയർന്നു. ആസ്തികളിലുള്ള വരുമാനവും വർധിച്ചു. അറ്റ പലിശ വരുമാനം 7.18 ശതമാനം വർധിച്ച് 865.77 കോടി രൂപയിലെത്തി. എഴുതിത്തള്ളൽ ഉൾപ്പെടാതെയുള്ള നീക്കിയിരിപ്പനുപാതം 65.15 ശതമാനത്തിൽനിന്ന് 69.05 ആയി. എഴുതിത്തള്ളൽ ഉൾപ്പടെയുള്ള നീക്കിയിരിപ്പ് അനുപാതം 76.54 ശതമാനത്തിൽനിന്ന് 79.22 ആയി. റീട്ടെയിൽ നിക്ഷേപങ്ങൾ 8.37 ശതമാനം വർധിച്ച് 99,745 കോടിയിലെത്തി. പ്രവാസി (എൻആർഐ) നിക്ഷേപം 6.06 ശതമാനം വർധിച്ച് 30,102 കോടിയായി. മുൻവർഷം 28,382 കോടിയായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആൻഡ് സേവിംഗ്സ് അക്കൗണ്ട്) നിക്ഷേപം 6.51 ശതമാനം വർധിച്ചു. സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിൽ 4.87 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപത്തിൽ 14.80 ശതമാനവുമാണ് വർധന. വായ്പാവിതരണത്തിൽ 11.44 ശതമാനം വളർച്ച വാർഷികാടിസ്ഥാനത്തിൽ കൈവരിച്ചു. 74,102 കോടിയിൽനിന്ന് 82,580 കോടിയിലെത്തി. കോർപറേറ്റ് വായ്പകൾ 23.48 ശതമാനം വാർഷികവർധനയോടെ 27,522 കോടിയിൽനിന്ന് 33,984 കോടിയായി. വ്യക്തിഗതവായ്പകൾ 1,935 കോടിയിൽനിന്ന് 2,312 കോടിയായും സ്വർണവായ്പകൾ 14,478 കോടിയിൽനിന്ന് 16,317 കോടിയായും വർധിച്ചു. 12.70 ശതമാനമാണ് സ്വർണവായ്പകളുടെ വാർഷികവളർച്ച. 18.11 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം. ബിസിനസ് വളർച്ചയ്ക്കുവേണ്ടി ബാങ്ക് സ്വീകരിച്ച നയപരമായ തീരുമാനങ്ങളെല്ലാം മികച്ച രീതിയിൽ നടപ്പിലാക്കിയെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു. കോർപറേറ്റ്, ഓട്ടോ ലോൺ, ക്രെഡിറ്റ് കാർഡ്, ഗോൾഡ് ലോണ്‍ തുടങ്ങി എല്ലാ മേഖലകളിലും ബാങ്ക് മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മികച്ച ട്രാക്കുള്ള എല്ലാവർക്കും പുതിയ വായ്പകൾ അനുവദിക്കുകവഴി ഗുണപരമായ വായ്പാവളർച്ചയിലൂടെ ലാഭം കണ്ടെത്താനും ബാങ്ക് ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബിഒഎസ്എല്ലിന്റെ സാന്പത്തികഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ഈ ഫലങ്ങൾ.

Source link