വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിനി പോലീസ് വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെ അനുചിത പരാമര്‍ശങ്ങള്‍ നടത്തുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കി. സിയാറ്റില്‍ പോലീസിലെ ഡാനിയേല്‍ ഓഡെറര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്. ജനുവരി 23-നാണ് ജാന്‍വി കണ്ടുല (23) പോലീസ് വാഹനം ഇടിച്ച് മരിച്ചത്. സിയാറ്റില്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ കെവിന്‍ ഡാവേ ഓടിച്ചിരുന്ന പോലീസ് വാഹനമാണ്, റോഡ് മുറിച്ചു കടക്കുകയായിരുന്ന ജാന്‍വിയെ ഇടിച്ചത്. ഡ്രഗ് ഓവര്‍ഡോസ് കോളിന് പിന്നാലെ സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു കെവിന്‍. 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനം. പോലീസ് പട്രോള്‍ വാഹനം ഇടിച്ചതിന് പിന്നാലെ നൂറ് അടി ദൂരത്തേക്ക് ജാന്‍വി തെറിച്ചുവീഴുകയും മരിക്കുകയുമായിരുന്നു.
Source link