തൊഴില്‍സംവരണത്തിനെതിരേയുള്ള പ്രക്ഷോഭം: ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ ഹൈക്കമ്മിഷന്‍ 


ധാക്ക: സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. യാത്രകളും താമസിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര സഹായ നമ്പറുകളും ഹൈക്കമ്മിഷന്‍ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും വിധത്തിലുള്ള അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം ഹൈക്കമ്മിഷനെയും അസിസ്റ്റന്റ് ഹൈക്കമ്മിഷനുകളെയും ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.


Source link

Exit mobile version