മുഖത്തിന്റെ ആകൃതി ഇങ്ങനെയാണോ? ആധിപത്യമനോഭാവവും ക്ഷിപ്രകോപവും; അറിയാം സ്വഭാവം

മുഖത്തിന്റെ ആകൃതി ഇങ്ങനെയാണോ? ആധിപത്യമനോഭാവവും ക്ഷിപ്രകോപവും; അറിയാം സ്വഭാവം | Unveiling the Secrets of Different Face Shapes and Their Characteristics

മുഖത്തിന്റെ ആകൃതി ഇങ്ങനെയാണോ? ആധിപത്യമനോഭാവവും ക്ഷിപ്രകോപവും; അറിയാം സ്വഭാവം

വെബ് ഡെസ്‌ക്

Published: July 18 , 2024 11:39 AM IST

1 minute Read

മുഖലക്ഷണം കണ്ടാൽ അറിയാം സ്വഭാവം

Image Credit : VSanandhakrishna / Istockphoto

വ്യത്യസ്തമായ ആകൃതിയാണ് പലരുടെയും മുഖത്തിനുള്ളത്. വൃത്താകൃതിയും ദീർഘ വൃത്താകൃതിയും  ചതുരവും സമചതുരവും തുടങ്ങി പല പല ആകൃതിയിൽ മുഖമുള്ളവരുണ്ട്. സൂക്ഷിച്ചു നോക്കിയാൽ തന്നെ ഈ വ്യത്യാസം അടുത്തറിയാവുന്നതാണ്. ഇത്തരം വ്യത്യസ്തമായ ആകൃതികൾക്കു അവരുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്താൻ കഴിയുമെന്നാണ് മുഖലക്ഷണ ശാസ്ത്രം പറയുന്നത്. എന്തൊക്കെയാണ് ഇത്തരം മുഖമുള്ളവരുടെ പ്രത്യേകതകളും സവിശേഷതകളുമെന്നു നോക്കാം.

ദീർഘചതുരാകൃതിയിൽ മുഖമുള്ള ധാരാളം ആളുകളുണ്ട്. ശരീര പ്രകൃതിയുടെ അടിസ്ഥാനത്തിൽ  മരത്തിന്റെ ആകാരമുള്ളവർ എന്നാണ് ഇവർ പൊതുവെ അറിയപ്പെടുന്നത്. ബലിഷ്ഠവും കരുത്തുറ്റതുമായിരിക്കും ഇത്തരക്കാരുടെ ശരീരം. പ്രായോഗികമായി ചിന്തിക്കുന്നവരും ആസൂത്രിതമായി പ്രവർത്തിക്കുന്നവരും അത്യധ്വാനികളുമായിരിക്കും ഇത്തരക്കാർ. സ്വന്തം ശരീരത്തെ കൂടുതൽ സ്നേഹിക്കുക എന്നൊരു ചിന്ത ഇവർക്കുള്ളതുകൊണ്ടു തന്നെ ഇത്തരക്കാരുടെ കുടുംബബന്ധങ്ങൾ എപ്പോഴും പ്രശ്നങ്ങൾ നിറഞ്ഞതാകാനാണു സാധ്യത.

ത്രികോണാകൃതിയിൽ മുഖമുള്ളവർ നല്ലതുപോലെ മെലിഞ്ഞിരിക്കുന്നവരായിരിക്കും. വളരെ ബുദ്ധിപരമായി കാര്യങ്ങൾ മുന്നോട്ടു നീക്കുന്നവരായിരിക്കും ഇത്തരക്കാർ. സർഗാത്മക കഴിവുകളിൽ മുൻപന്തിയിലായ ഇവർ ക്ഷിപ്രകോപികളാണ്.
ലോഹാകാര മുഖമുള്ളവർ എന്നാണ് പൊതുവെ സമചതുരാകൃതിയിൽ മുഖമുള്ളവർ അറിയപ്പെടുന്നത്. വിവേകപൂർവം ചിന്തിക്കുകയും കാര്യങ്ങൾ വിശകലനം ചെയ്തു തീരുമാനങ്ങളിൽ എത്തുന്നവരുമാണ് ഇത്തരക്കാർ. ആധിപത്യ മനോഭാവം വെച്ചുപുലർത്തുക എന്നതു ഇത്തരക്കാരുടെ സ്വഭാവ സവിശേഷതയാണ്. 

ചതുരാകൃതിയിൽ മുഖമുള്ള ചിലരുണ്ട്. ഇവർക്ക് ആധിപത്യമനോഭാവമുണ്ടെങ്കിലും താരതമ്യേനെ സമചതുര മുഖമുള്ളവരെ അപേക്ഷിച്ചു കുറവായിരിക്കും. രാഷ്ട്രീയം, ബിസിനസ്, കായിക രംഗങ്ങളിൽ ശോഭിക്കാൻ ഇവർക്കു കഴിയും. ചിലസമയങ്ങളിൽ അമിതമായി ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്ന ഇത്തരക്കാർ, ചിലപ്പോൾ എല്ലാ കാര്യങ്ങളിലും വിമുഖത പ്രകടിപ്പിക്കാനും സാധ്യതയുണ്ട്. 
ഉത്സാഹഭരിതരും മധുരതരമായി പെരുമാറുന്നവരുമാണ് ദീർഘവൃത്താകൃതിയിൽ മുഖമുള്ളവർ. നയപരമായി കാര്യങ്ങളെ സമീപിക്കാൻ കഴിയുന്നവരാണ് ഇക്കൂട്ടർ. ഇത്തരം മുഖമുള്ള സ്ത്രീകൾ പൊതുവെ കലാകാരികളായിരിക്കും. ചിലസമയങ്ങളിൽ ഇവർ അപകടകരമായി പെരുമാറുമെങ്കിലും മിക്കപ്പോഴും നിഷ്ക്രിയരും ശാരീരികമായി ദുർബലരുമായിരിക്കും.

English Summary:
Unveiling the Secrets of Different Face Shapes and Their Characteristics

mo-astrology-character 30fc1d2hfjh5vdns5f4k730mkn-list mo-astrology-belief mo-astrology-personality 5uhsbbjhpmlf0cm65pou8hdk0r 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news


Source link
Exit mobile version