അനന്ത് അംബാനിയുടെ കൈയിലുള്ള അമൂല്യമായ അഞ്ച് വസ്തുക്കൾ, നമ്പർ വൺ കോടീശ്വരന്മാർ സ്വന്തമാക്കാൻ കൊതിക്കുന്നത്

ഇന്ത്യയിലെന്നല്ല ലോകത്തിൽ തന്നെ ഇപ്പോഴത്തെ ചർച്ചാവിഷയം ലോക കോടീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചെന്റിന്റെയും വിവാഹമാണ്. കോടികൾ പൊടിച്ച വിവാഹത്തിന്റെ ആഘോഷങ്ങൾ രണ്ടുദിവസം കൂടി തുടരും. ഇന്ന് മുകേഷിന്റെ വസതിയായ ആന്റിലിയയിൽ ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന മംഗൾ ഉത്സവവും നാളെ റിലയൻസ് ജീവനക്കാർക്കായി വിരുന്നും ഉണ്ടാവും. വിവാഹത്തിനായി മുകേഷ് അംബാനി ഏകദേശം അയ്യായിരം കോടി രൂപയിലേറെ ചെലവിട്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകത്തിലെ വമ്പൻ വിവാഹങ്ങൾ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നിൽ പഴങ്കഥയായി എന്നാണ് റിപ്പോർട്ടുകൾ.

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹത്തിന്റെ പെരുമയ്‌ക്കൊപ്പം അനന്ത് അംബാനിയുടെ കൈയിലുളള അത്യപൂർവവും അമൂല്യവുമായ ചില വസ്തുക്കളും ചർച്ചയിൽ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തിലെ നമ്പർ വൺ കോടീശ്വരന്മാരിൽ പാേലും ഇല്ലാത്ത അഞ്ചുസാധനങ്ങളാണ് അനന്തിന്റെ കൈവശം ഉള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.

പാം ജുമൈറയിലെ വില്ല

കോടീശ്വരന്മാർ എല്ലാവരും കൊതിക്കുന്ന ഒന്നാണ് ദുബായിലെ പാം ജുമൈറയിലെ വില്ല. എന്നും എപ്പോഴും ആഗോള ശ്രദ്ധനേടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഏരിയ ആണെന്നതാണ് ഇതിന് കാരണം. അടുത്തിടെയാണ് പിതാവ് മുകേഷ് അംബാനി പാം ജുമൈറയിലെ വില്ല മകനായി സമ്മാനിച്ചത്. ഏകദേശം 640 കോടി രൂപ ഇതിന് വിലവരുമെന്നാണ് കരുതുന്നത്. ഒരു സ്വകാര്യ സ്പായും പത്ത് കിടപ്പുമുറികളുമുള്ള വീട് ദുബായിൽ ഏറ്റവും അത്യാഡംബരങ്ങൾ നിറഞ്ഞ വീടുകളിൽ ഒന്നാണ്. എഴുപതുമീറ്റർ നീളമുളള സ്വകാര്യ ബീച്ചും ഈ വീടിനുണ്ട്.

റിച്ചാർഡ് മിൽ വാച്ച്

വാച്ചുകൾ എന്നും അനന്തിന്റെ ബലഹീനതയാണ്. പ്രത്യേകിച്ച് ആഡംബരം നിറഞ്ഞവ. അദ്ദേഹത്തിന്റെ കൈയിലുള്ള ഏറ്റവും വിലകൂടിയ വാച്ചുകളിൽ ഒന്ന് റിച്ചാർഡ് മില്ലിന്റെ ‘RM 52-05’ ആണ്. ഏകദേശം 12.5 കോടി രൂപ വിലമതിക്കുന്ന ഈ വാച്ച് ആകെ മുപ്പതെണ്ണം മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ.

പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം

റിച്ചാർഡ് മിൽ വാച്ചുകൾ മാത്രമല്ല അനന്തിന്റെ ശേഖരത്തിലുള്ളത്. ലോകപ്രശസ്തമായ പാടെക് ഫിലിപ്പ് ഗ്രാൻഡ് മാസ്റ്റർ ചൈംമിന്റെ ഒരു വാച്ചാണ് അദ്ദേഹത്തിന്റെ പക്കലുള്ള ഏറ്റവും വിലപിടിച്ചത്. ലോകത്ത് വെറും ആറെണ്ണം മാത്രമാണ് ഇതുള്ളത്. അതിനാൽ തന്നെ മൂല്യം കണക്കാക്കുക വളരെ ബുദ്ധിമുട്ടേറിയതാണ്. അടുത്തിടെ മുംബയിൽ നടന്ന ഒരു പരിപാടിയിൽ ഈ വാച്ചുധരിച്ച് അനന്ത് എത്തിയിരുന്നു.

എണ്ണമില്ലാത്ത ആഡംബര കാറുകൾ

വാച്ചുകളിലും വില്ലകളിലും മാത്രം ഒതുങ്ങുന്നതല്ല അനന്തിന്റെ ആഡംബരങ്ങൾ. കോടികൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങളുടെ ഒരു വൻ നിരതന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ട്. പത്തുകോടിയോളം രൂപ വിലയുള്ള റോൾസ് റോയ്സ് ഫാന്റമാണ് വാഹനനിരയിൽ മുന്നിലുള്ളത്.

ബെന്റ്ലി കോണ്ടിനെന്റൽ ജിടിസി

അനന്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിർമ്മിച്ച 4.5 കോടി രൂപ വിലമതിക്കുന്ന ബെന്റ്ലി കോണ്ടിനെന്റൽ ജിടിസി സ്പീഡ് അദ്ദേഹത്തിനുണ്ട്. പൊന്നുപോലെയാണ് ഈ വാഹനങ്ങളെ അദ്ദേഹം സംരക്ഷിക്കുന്നത്.

ആഡംബരം നിറഞ്ഞത് മാത്രമല്ല ജീവിതത്തിൽ ഏറ്റവും മികച്ചത് മാത്രമേ സ്വീകരിക്കൂ എന്ന അനന്തിന്റെ സ്വഭാവത്തിന്റെ സവിശേഷത കൂടിയാണ് അദ്ദേഹത്തിന്റെ പക്കലുള്ള അത്യപൂർവ ശേഖരങ്ങൾ തെളിയിക്കുന്നത്.


Source link
Exit mobile version