ഈ കർക്കടകത്തിൽ, ജൂലൈ 18 മുതൽ നല്ലകാലം വരാൻ പോകുന്ന, ഗജകേസരി യോഗം എന്നു പറയാവുന്ന ചില നക്ഷത്രങ്ങളുണ്ട്. കഴിഞ്ഞ കാലത്ത് ഇവർക്ക് ഏറെ പ്രതിസന്ധി അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാം. ഇത് മാറുന്ന കാലമാണ്. എന്തു കാര്യത്തിലും തടസം വന്നിരുന്ന സമയമാണ്. ഫലം ഇതുവരെ ലഭിച്ചു കാണില്ല. ഉയർച്ച വരാത്ത സമയമായിരുന്നു. എന്നാൽ ഇന്ന് മുതൽ, അതായത് ജൂലൈ 18 മുതൽ ഇവർക്ക് നല്ല ഫലം വരുന്നു.ദ്വാദശി ദിനമായ ഇന്ന് രണ്ടാംപിറയെന്ന് പറയാം. ഇവരുടെ ദോഷഫലങ്ങൾ മാറി നല്ല സമയം വരുന്ന സമയമാണ് ഇത്. കടം മാറാനുള്ള സമയമാണ്. ധനം വന്നുചേരാനുള്ള സമയമാണ്. ഇതിനൊപ്പം ഭഗവാനെ പ്രീതിപ്പെടുത്തിയാൽ ഏറെ ഫലം ലഭിയ്ക്കുന്നു.ചോതിഇതിലെ ആദ്യനക്ഷത്രം ചോതി നക്ഷത്രമാണ്. ഇവർക്ക് ബുധൻ ജന്മരാശിയുടെ 10-ാം ഭാവത്തിലാണ് ഇപ്പോൾ വരുന്നത്. ഇവർക്ക് ധനാനുഭവം വന്നു ചേരും. ഇതുവരെയുണ്ടായ ദുരിതങ്ങളും കഷ്ടപ്പാടുകളും കഷ്ടനഷ്ടങ്ങളുമെല്ലാം തീരും. ഇവരുടെ ജീവിതത്തിൽ നേട്ടങ്ങൾ ഏറെ വന്നു ചേരും. ഇവർ ശിവപ്രീതി വരുത്തുന്നത് ഏറെ നല്ലതാണ്. ഏറെ ഭാഗ്യാനുഭവങ്ങൾ ഇവർക്ക് വന്നു ചേരും. ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ അവസാനിയ്ക്കും സമൃദ്ധിയുണ്ടാകും. ഓം നമശിവായ എന്ന മൂലമന്ത്രം ജപിയ്ക്കുക. വിദേശയോഗം, ഭാഗ്യം, ബിസിനസ് എന്നിവയ്‌ക്കെല്ലാം ഗുണമുണ്ടാകാൻ ശിവക്ഷത്രത്തിൽ പോകുന്നതും വഴിപാട് കഴിയ്ക്കുന്നതും നല്ലതാണ്. മൃത്യുഞ്ജയ ഹോമം, പുഷ്പാഞ്ജലി നടത്താം.മകംഅടുത്തതായി ഗജകേസരി യോഗം എന്നു പറയാവുന്ന നക്ഷത്രം ചിങ്ങക്കൂറിലെ മകമാണ്. ഇവർക്ക് ശുക്രൻ ജന്മരാശിയുടെ 12-ാം ഭാവത്തിൽ നിൽക്കുന്നു. ധാരാളം ധനമുണ്ടാകും, ഭാഗ്യം വന്നു ചേരും. മറ്റുള്ളവരുമായുള്ള തർക്കങ്ങൾ ഒഴിവാക്കണം. രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ശിവപ്രീതി വരുത്തുക. കൂവളമാല, എരിക്കിൻപൂ മാല എന്നിവ കഴിപ്പിയ്ക്കാം.തിരുവാതിരതിരുവാതിരയാണ് അടുത്തത്. ഇവർക്ക് ഇതുവരെയുണ്ടായ ദുരിത ദുഖങ്ങൾ മാറുന്നു. മറ്റുള്ളവരെ ഇവർ നേരത്തെ കുറേ സഹായിച്ചു കാണും. ഇതിന് ഇതുവരെ ലഭിയ്ക്കാത്ത ഫലം ലഭിയ്ക്കും. ജീവിതത്തിലെ വെല്ലുവിളികളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിയ്ക്കും. ഇവർക്ക് ഇതുവരെ പറ്റിയ അബദ്ധങ്ങൾ തിരുത്താൻ സഹായിക്കുന്ന സമയാണ്. ഇവരെ ഇതുവരെ ചതിച്ചവരാകും പലരും. ശിവപ്രീതി, മൂലമന്ത്രം എന്നിവ ശീലമാക്കുക. വഴിപാടുകൾ ചെയ്യാം.കാർത്തികഅടുത്ത നക്ഷത്രം കാർത്തികയാണ്. ദേവിയാണ് ഇവരുടെ അനുഗ്രഹം. ഇവർ അമ്മേ നാരായണ മന്ത്രം ജപിയ്ക്കുന്നത് നല്ലതാണ്. ഇവരെ ബാധിച്ച എല്ലാ ദുരിതദുഖങ്ങളും അവസാനിക്കാനുള്ള സമയമാണ്. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിയ്ക്കും. ജീവിതത്തിൽ ഉയർച്ച വന്നു ചേരും. സർവൈശ്വങ്ങളുമുണ്ടാകും. ജീവിതത്തിൽ ഭാഗ്യയോഗങ്ങൾക്കുള്ള സമയമാണ് ഇത്. പ്രയാസങ്ങൾ അവസാനിയ്ക്കുന്ന സമയമാണ്.പൂരാടംപൂരാടം അടുത്ത നക്ഷത്രം. ഇവർക്ക് അമ്മ മഹാമായയുടെ അനുഗ്രഹം ഉണ്ടാകുന്നു. ഇവർക്ക് വിദേശവാസയോഗം കാണുന്നു. പല വെല്ലുവിളികളും അതിജീവിച്ച് മുന്നോട്ട് പോകാൻ ഇവർക്ക് സാധിയ്ക്കും. ഇവർക്ക് ധനം സമ്പാദിക്കാൻ സാധിയ്ക്കും. ഇതുവരെയുണ്ടായ പ്രശ്‌നങ്ങൾ മാറി ഉയർച്ച നേടാൻ സാധിയ്ക്കും. അമ്മേ നാരായണ ചൊല്ലുക. ഇതേറെ നല്ലതാണ്.ചതയംചതയം അടുത്ത നാളാണ്. ഇവർക്ക് ഇതുവരെയുണ്ടായ സങ്കടഭാവം മാറ്റാൻ സാധിയ്ക്കുന്ന സമയമാണ്. ഇവർക്ക് വിദേശവാസയോഗമുണ്ടാകും. തൊഴിൽപരമായി വിദേശത്ത് വസിയ്ക്കാനും പോകാനും യോഗമുണ്ടാകും. ആഗ്രഹിച്ച കാര്യം നേടാൻ സാധിയ്ക്കും. നിങ്ങൾക്ക് എല്ലാ നേട്ടങ്ങളുമുണ്ടാകം. ശിവഭഗവാനെ പ്രീതിപ്പെടുത്താം. നെയ് വിളക്ക് കത്തിയ്ക്കാം, കൂവളമാല കഴിപ്പിയ്ക്കാം.രേവതിരേവതിയാണ് അടുത്ത നക്ഷത്രം. ഇവർക്ക് ഏറെ കഷ്ടകാലമായിരുന്നു. ഇത് മാറുന്ന സമയമാണ്. ഭാഗ്യം ഇവരെ തേടി വരുന്നു. ഇവരുടെ ഒരു നല്ല മാറ്റം ആരംഭിയ്ക്കുകയാണ്. ആഗ്രഹിയ്ക്കുന്നത് നേടാൻ സാധിയ്ക്കും. ഉയർച്ചയും പൊസറ്റീവ് ഊർജവും വന്നു ചേരും. വിജയിക്കണം എന്ന ലക്ഷ്യം മുന്നിൽ വച്ച് പ്രവർത്തിയ്ക്കാം. ഭാഗ്യാനുഭവങ്ങളുടെ സമയമാണ് വരുന്നത്. സർവൈശ്വര്യമാണ്.
Source link